പ്രസിഡന്റിനെതിരായ പരാതി പിന്‍വലിക്കും; എംഎസ്എഫ്- ഹരിത നേതാക്കളെ തിരിച്ചെടുത്തു

എംഎസ്എഫ്- ഹരിത നേതാക്കളെ പുറത്താക്കിയ നടപടി പിൻവലിച്ച് മുസ്‌ലിം ലീഗ്. ഹരിത നേതാക്കളായ നജ്മ തബ്്ഷീറ, ഫാത്തിമ തഹ്്ലിയ, മുഫീദ തെസ്്നി, എംഎസ്എഫ് നേതാക്കളായ ലത്തീഫ് തുറയൂര്‍, കെ.എം. ഫവാസ് എന്നിവര്‍ക്കെതിരായ അച്ചടക്കനടപടിയാണ് റദ്ദാക്കിയത്. ഇവര്‍ നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ലീഗ് സംസ്ഥാന നേതൃത്വം വിശദീകരിച്ചു. ഏത് ഘടകത്തിൽ ഇവർ പ്രവർത്തിക്കും എന്ന കാര്യത്തിൽ പിന്നീട് തീരുമാനമുണ്ടാകും. എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ. നവാസിനെതിരെ പൊലിസില്‍ നല്‍കിയ പരാതി പിന്‍വലിക്കും എന്ന ഉപാധിയിലാണ് പ്രശ്നം പരിഹരിച്ചത്.

Muslim League reinstated MSF Haritha leaders