വിഴിഞ്ഞം ടിപ്പര്‍ അപകടം; അനന്തുവിന്‍റെ കുടുംബത്തിന് അദാനി ഗ്രൂപ്പ് ഒരുകോടി ധനസഹായം നല്‍കും

തിരുവനന്തപുരം മുക്കോലയിൽ വിഴിഞ്ഞം തുറമുഖത്തേക്ക് പോയ ടിപ്പര്‍ ലോറിയില്‍ നിന്ന് കരിങ്കല്ല് തെറിച്ചുവീണ് മരിച്ച അനന്തുവിന്റെ കുടുംബത്തിന് സഹായം. ഒരു കോടി രൂപ നല്‍കുമെന്ന് അദാനി ഗ്രൂപ്പ് കുടുംബത്തെ നേരിട്ടുകണ്ട് അറിയിച്ചു. കഴിഞ്ഞദിവസം കലക്ടറുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ ജനപ്രതിനിധികൾ ഉൾപ്പെടെ നഷ്ടപരിഹാര ആവശ്യം മുന്നോട്ടുവച്ചിരുന്നു. ഇത് അദാനി ഗ്രൂപ്പ് അംഗീകരിക്കുകയായിരുന്നു. 

തുറമുഖ പദ്ധതിപ്രദേശത്ത് പോയ ടിപ്പറിൽ നിന്ന് പാറക്കല് തെറിച്ചുവീണുണ്ടായ അപകടത്തിലാണ് ബൈക്ക് യാത്രികനായ അനന്തു മരിച്ചത്. തുറമുഖത്തേക്കുള്ള  ടിപ്പറിൽ നിന്ന് പാറക്കല്ല് വീണ് ഗുരുതരമായി പരുക്കേറ്റ അധ്യാപികയ്ക്ക് നഷ്ടപരിഹാരം നൽകുന്നതിൽ രണ്ടുദിവസത്തിനകം അദാനി ഗ്രൂപ്പ് തീരുമാനമെടുക്കും.

Vizhinjam accident: Adani Group offers help for the family of deceased Ananthu