പോസ്റ്റ്, യുട്യൂബ് ചാനല്‍ പാടില്ല; ഡോക്ടര്‍മാര്‍ ഉള്‍പ്പടെ ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് വിലക്ക്

ഡോക്ടർമാർ ഉൾപ്പെടെ ആരോഗ്യവകുപ്പ് ജീവനക്കാർക്ക് സമൂഹമാധ്യമ വിലക്ക്. സമൂഹമാധ്യമ ഇടപെടലുകൾക്ക് അനുമതി നല്‍കിയാല്‍ ചട്ടലംഘനം ഉണ്ടാകുമെന്നാണ് ഉത്തരവിറക്കിയ ആരോഗ്യ വകുപ്പ് ഡയറക്ടറുടെ  ന്യായീകരണം . അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമെന്ന് വിമർശിച്ച കെ ജി എം ഒ എ ഉത്തരവ് തിരുത്തണമെന്നും ആവശ്യപ്പെട്ടു. 

ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ റീന പതിമൂന്നാം തീയതിയാണ് വിചിത്ര ഉത്തരവ് പുറത്തിറക്കിയത്. ആരോഗ്യ വകുപ്പിന് കീഴിലെ ഉദ്യോഗസ്ഥർക്ക് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിടാൻ പാടില്ലെന്നാണ് ഉത്തരവ്. യൂ ട്യൂബ് ചാനൽ തുടങ്ങാനും അനുമതിയില്ല. പെരുമാറ്റചട്ടങ്ങൾക്ക് വിധേയമായി അനുമതി നല്കിയാൽ ചട്ടലംഘത്തിന് സാധ്യത കൂടുതലെന്നാണ് കണ്ടെത്തൽ. പോസ്റ്റുകൾക്കും മറ്റും പരസ്യവരുമാനം ലഭിക്കാൻ സാധ്യതയുണ്ടെന്നും  ഇതു കണ്ടെത്തുക പ്രായോഗികമല്ലെന്നും ഉത്തരവിൽ പറയുന്നു. അപേക്ഷകള്‍ സ്ഥാപന, ജില്ലാതലത്തില്‍തന്നെ നിരസിക്കാമെന്നും ഉത്തരവിലുണ്ട്. സമൂഹമാധ്യമ കൂച്ചുവിലങ്ങ് അംഗീകരിക്കില്ലെന്ന്കെജിഎംഒഎ

ഉത്തരവിനെതിരെ വ്യാപക വിമർശനമാണ് ജീവനക്കാരും സംഘടനകളും ഉയർത്തുന്നത്. ആരോഗ്യ സംബന്ധമായ വിവരങ്ങളും മറ്റും ആരോഗ്യ പ്രവർത്തകർ  സമൂഹമാധ്യമങ്ങളിലൂടെ പൊതു ജനങ്ങളോട് ഫലപ്രദമായി പങ്കുവയ്ക്കുമ്പോഴാണ് കാലത്തിന് ചേരാത്ത ഉത്തരവ്.  വിമർശനം കടുത്തതോടെ ഉത്തരവിൽ വ്യക്തത വരുത്തിയേക്കും. 

No post, YouTube channel; Health department employees including doctors are prohibited