വ്യാപകവിമര്‍ശനം; ഡെലിവറി പാര്‍ട്ണര്‍മാര്‍ക്ക് പച്ച നിറമുള്ള ഡ്രസ്കോഡ് ഒഴിവാക്കി സൊമാറ്റോ

zomatodress
SHARE

പ്യുവര്‍ വെജിറ്റേറിയന്‍ ഭക്ഷണം വിതരണം ചെയ്യുന്ന ഡെലിവറി  പാര്‍ട്ണര്‍മാര്‍ക്ക് പച്ച നിറത്തിലുള്ള ഡ്രസ് കോഡ് ഏര്‍പ്പെടുത്താനുള്ള തീരുമാനം ഒാണ്‍ലൈന്‍ ഭക്ഷണ വില്‍പന പ്ലാറ്റ്ഫോമായ സൊമാറ്റോ പിന്‍വലിച്ചു. നിലവില്‍ സൊമാറ്റോയുടെ എല്ലാ ഡെലിവറി പാര്‍ട്ണര്‍മാര്‍ക്കും ചുവന്ന നിറത്തിലുള്ള ഡ്രസ് കോഡാണ്.

വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ ഒരുമിച്ച് ഡെലിവറി ബോക്സില്‍ വയ്ക്കുമ്പോള്‍ ആഹാരത്തിന്‍റെ മണം കൂടിക്കലരുന്നതായും വെജ്, നോണ്‍ വെജ് ഭക്ഷണം ഒന്നിച്ചു കൊണ്ടുവരുന്നത് പല ഉപഭോക്താക്കളും ഇത് ഇഷ്ടപ്പെടുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പ്യുവര്‍ വെജിറ്റേറിയന്‍ ഭക്ഷണത്തിന് പ്രത്യേക വിതരണ ക്രമീകരണം ഏര്‍പ്പെടുത്താന്‍ സൊമാറ്റോ തീരുമാനിച്ചത്. ഇത്തരം വേര്‍തിരിവ് വിവേചനമാണെന്ന് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ത്തു. ഇതോടെയാണ് പച്ച ഡ്രസ് കോഡ് പിന്‍വലിച്ചത്. പ്യുവര്‍ വെജിറ്റേറിയന്‍ ഭക്ഷണം മാത്രം വിതരണം ചെയ്യുന്ന ഡെലിവറി പാര്‍ട്ണര്‍മാരുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ മൊബൈല്‍ ആപ്പില്‍ പ്രത്യേകം രേഖപ്പെടുത്തി പ്രശ്നം പരിഹരിക്കാനാണ് സൊമാറ്റോയുടെ തീരുമാനം.

Zomato rolls back green uniform for veg fleet: ‘All our riders will wear red’

MORE IN BREAKING NEWS
SHOW MORE