ആരുടേയും അനുവാദം വേണ്ട; സുരേഷ് ഗോപിക്ക് സ്വാഗതം: കലാമണ്ഡലം ഗോപി

kalamandalam-gopi
SHARE

സുരേഷ് ഗോപിക്ക് സ്വാഗതമെന്ന്  കലാമണ്ഡലം ഗോപി. വളരെ കാലമായി സ്നേഹബന്ധം പുലര്‍ത്തുന്നവരെന്ന് കലാമണ്ഡലം ഗോപി ഫെയ്സ്ബുക്കില്‍ കുറിച്ചു. വീട്ടിലേക്ക് വന്ന് തന്നെ കാണാന്‍ ആരുടെയും അനുവാദം വേണ്ട. തന്നെ സ്നേഹിക്കുന്ന ആര്‍ക്കും എപ്പോഴും വരാമെന്നും ഫെയ്സ്ബുക് പോസ്റ്റ്. തന്നെ സ്നേഹിക്കുന്നവര്‍ക്കു മുന്നില്‍ താന്‍ രാഷ്ട്രീയക്കാരനല്ല, കലാകാരനാണ്. രാഷ്ട്രീയം പറയാനില്ലെന്നും കലാമണ്ഡലം ഗോപി മനോരമ ന്യൂസിനോട് പറഞ്ഞു. 

കഥകളി ആചാര്യൻ കലാമണ്ഡലം ഗോപിയുടെ അനുഗ്രഹം തേടാൻ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി വീട്ടിലേക്കുവരാൻ ആഗ്രഹിക്കുന്നതായി പ്രശസ്ത ഡോക്ടർ വിളിച്ചുപറഞ്ഞെന്നും വരേണ്ടെന്നു പറഞ്ഞപ്പോൾ ‘ആശാനു പത്മഭൂഷൺ കിട്ടണ്ടേ’ എന്നു ചോദിച്ചെന്നും ഗോപിയുടെ മകൻ രഘു ഗുരുക‍ൃപ സമൂഹമാധ്യമത്തിൽ എഴുതിയത് വൻ ചർച്ചയായിരുന്നു. 

gopi-fb

‘അങ്ങനെ എനിക്ക് പത്മഭൂഷൺ വേണ്ട’ എന്നു കലാമണ്ഡലം ഗോപി മറുപടി നൽകിയെന്നും പോസ്റ്റിൽ പറയുന്നു. സുരേഷ് ഗോപിക്കു വേണ്ടി പല ‘വിഐപി’കളും അച്ഛനെ സ്വാധീനിക്കാൻ ശ്രമിക്കുന്നുണ്ടെന്നും ആ ഗോപിയല്ല ഈ ഗോപിയെന്നു മനസ്സിലാക്കണമെന്നുമാണു രഘുവിന്റെ കുറിപ്പിന്റെ തുടക്കം. ആരും ബിജെപിക്കും കോൺഗ്രസിനും വേണ്ടി ഈ വീട്ടിൽ കയറി സഹായിക്കേണ്ട എന്നും എഴുതി. വ്യാപകമായി ചർച്ചയായപ്പോൾ പോസ്റ്റ് രഘു പിൻവലിക്കുകയും ചെയ്തു. സ്നേഹം കൊണ്ടു ചൂഷണം ചെയ്യരുതെന്നു പറയാൻ വേണ്ടി മാത്രമാണു പോസ്റ്റിട്ടതെന്നും ചർച്ച അവസാനിപ്പിക്കണമെന്നും രഘു മറ്റൊരു പോസ്റ്റിലൂടെ വ്യക്തമാക്കി. 

കലാമണ്ഡലം ഗോപിയെ വിളിക്കാൻ ഞാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. മണ്ഡലത്തിൽ ആരെയൊക്കെ കാണണമെന്ന് പട്ടിക തയാറാക്കിയിരിക്കുന്നത് പാർട്ടിയാണ്. ഗോപിയാശാനെയും കാണാൻ ആഗ്രഹിക്കുന്നുണ്ട്. അദ്ദേഹം അനുവദിക്കുന്നില്ലെങ്കിൽ അദ്ദേഹത്തെ മനസ്സിൽ സങ്കൽപിച്ച് അദ്ദേഹത്തിനുള്ള ഗുരുദക്ഷിണ ഗുരുക്കന്മാരുടെ ഗുരുവായ ഗുരുവായൂരപ്പനു മുൻപിൽ സമർപ്പിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

kalamandalam Gopi welcome Suresh gopi

MORE IN BREAKING NEWS
SHOW MORE