ഫ്ലോട്ടിങ് ബ്രിജിന്റെ കൈവരി തകര്‍ന്നു; കടലില്‍ വീണ രണ്ടുപേരുടെ നില ഗുരുതരം

തിരുവനന്തപുരം വര്‍ക്കലയില്‍ ഫ്ലോട്ടിങ് ബ്രിജിന്റെ കൈവരി തകര്‍ന്ന് അപകടം. 15 പേര്‍ കടലില്‍ വീണു. അപടകടത്തില്‍പെട്ടവരെ വര്‍ക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവരില്‍ രണ്ടുപേരുടെ ആരോഗ്യ നില ഗുരുതരമാണ്. ഉയര്‍ന്ന തിരമാലയില്‍ കൈവരി തകരുകയായിരുന്നു. രണ്ടു മാസം മുന്‍പാണ് വര്‍ക്കല പാപനാശം ബീച്ചില്‍ ഫ്ലോട്ടിങ് ബ്രിജ് ഉദ്ഘാടനം ചെയ്തത്. 

Handrail of floating bridge collapses at Varkala, Thiruvananthapuram