മുരളിയുടെ സ്ഥാനാര്‍ഥിത്വം പത്മജയുടെ വഞ്ചനയ്ക്കുള്ള മറുപടി: രമ

kk-rema-0803
SHARE

കെ.മുരളീധരന്‍റെ തൃശൂരിലെ സ്ഥാനാര്‍ഥിത്വം പത്മജയുടെ രാഷ്ട്രീയവഞ്ചനയ്ക്കുള്ള മറുപടിയെന്ന് കെകെ രമ. ബിജെപി ജയിക്കാതിരിക്കാന്‍ നല്ല മാറ്റമാണ്. വടകരയില്‍ സ്ഥാനാര്‍ഥി മാറിയാല്‍ വലിയ മാറ്റമുണ്ടാകില്ല. അ‍‍ഞ്ചുവര്‍ഷം വടകരയെ സജീവമായി മുന്നോട്ടു നയിച്ച വ്യക്തിയാണ് കെ.മുരളീധരന്‍. കരുണാകരന്‍റെ തട്ടകത്തില്‍ നല്ല മല്‍സരമായിരിക്കുമെന്നും കെ.കെ.രമ പറഞ്ഞു.

പത്മജ ചെയ്ത ഏറ്റവും വലിയ രാഷ്ട്രീയ വഞ്ചനയാണ് ബിജെപിയിലേക്കുള്ള ചുവടുമാറ്റം. കരുണാകരന്‍റെ മകള്‍ ബിജെപിയിലേക്ക് എന്നത് നമുക്കൊന്നും ഉള്‍ക്കൊള്ളാന്‍ പറ്റാത്തതാണ് ബിജെപിയിലേക്ക് കോണ്‍ഗ്രസ് നേതാക്കള്‍ പോകുമ്പോള്‍ സന്തോഷിക്കുന്നവരാണ് സിപിഎം നേതാക്കള്‍ എന്നും രമ വിമര്‍ശിച്ചു.

KK Rema on Congress's candidacy in Vadakara and Thrissur

MORE IN BREAKING NEWS
SHOW MORE