വീണത് ചാണകക്കുഴിയില്‍; പൊളിറ്റിക്കലി ഇനി തന്തയ്ക്ക് പിറക്കാത്ത മകള്‍: രാഹുല്‍

rahul-mamkootathil-2
SHARE

പത്മജ വേണുഗോപാലിനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. ചാണകക്കുഴിയിലാണ് വീണത്. കരുണാകരന്റെ പാരമ്പര്യം പത്മജ ഇനി ഉപയോഗിച്ചാല്‍ തെരുവില്‍ തടയുമെന്നും രാഹുല്‍ പറഞ്ഞു. 

തന്തയ്ക്ക് പിറന്ന മകൾ എന്നാണോ തന്തയെ കൊന്ന സന്താനം എന്നാണോ ഇനി വിശേഷിപ്പിക്കേണ്ടത്. കരുണാകരൻ ഒരിക്കലും മതേതര പാരമ്പര്യത്തിന് കോട്ടമുണ്ടാക്കിയില്ല. പത്മജയുടെ പേരിൽ ഒരു വോട്ട് പോലും ബിജെപിക്ക് കിട്ടില്ല.  ബയോളജിക്കലി കരുണാകരൻ പത്മജയുടെ അച്ഛനാണ്. പൊളിറ്റിക്കലി തന്തയ്ക്ക് പിറക്കാത്ത മകളായി പത്മജ അറിയപ്പെടും. പത്മജയെ ഇന്ത്യയുടെ രാഷ്ട്രപതിയാക്കാൻ കഴിയില്ലെന്ന് പത്മജയുടെ ഭര്‍ത്താവ് വേണുഗോപാലിനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തില്‍ പറഞ്ഞു.

Rahul Mamkootathil against Padmaja Venugopal

MORE IN BREAKING NEWS
SHOW MORE