മൃതദേഹം വലിച്ചിഴച്ചത് പൊലീസ്; കിരാത നടപടി; സതീശന്‍

HIGHLIGHTS
  • 'പ്രതിപക്ഷ സമരം അടിച്ചമര്‍ത്തുന്നു'
  • 'അറസ്റ്റ് മാസപ്പടിക്കേസില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍'
  • 'പൊലീസിനെ വിട്ട് വിരട്ടാന്‍ നോക്കേണ്ട'
vd-police-congress-05
SHARE

കോതമംഗലത്ത് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിരയുടെ മൃതദേഹം വലിച്ചിഴച്ചത് പൊലീസാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കിരാതമായ നടപടിയാണ് പൊലീസിന്‍റെ ഭാഗത്ത് നിന്നുണ്ടായത്. പ്രതിപക്ഷ സമരം അടിച്ചമര്‍ത്തുകയാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കോതമംഗലത്തെ അറസ്റ്റ് മാസപ്പടിക്കേസില്‍ നിന്ന് ശ്രദ്ധതിരിക്കാനാണെന്ന് ആരോപിച്ച അദ്ദേഹം പൊലീസിനെ വിട്ട് പേടിപ്പിച്ച് പ്രതിഷേധം അവസാനിപ്പിക്കാമെന്ന് മുഖ്യമന്ത്രി കരുതിയോ എന്നും ചോദിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

കലക്ടര്‍മാര്‍ സ്ഥലത്തെത്തി ഒത്തുതീര്‍പ്പുണ്ടാക്കി പ്രശ്നം പരിഹരിക്കുകയല്ലേ വേണ്ടത്. ജനങ്ങളെ ശാന്തരാക്കേണ്ട മന്ത്രി വെല്ലുവിളിക്കുകയാണ് ചെയ്തത്. മന്ത്രിക്കൊക്കെ വേറെ ഉദ്ദേശമുണ്ട്. സിദ്ധാര്‍ഥന്‍റെ വിഷയത്തില്‍ നിന്നും മാസപ്പടിയില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് ശ്രമം. അത് അവിടെ തന്നെയുണ്ടാകും. മാത്യു കുഴല്‍നാടനോട് വ്യക്തിപരമായ വിരോധം തീര്‍ക്കാന്‍ കിട്ടുന്ന ഒരവസരവും മുഖ്യമന്ത്രി കളയുന്നില്ലെന്നും സതീശന്‍ ആരോപിച്ചു. 

അതേസമയം, ഇന്ദിരയുടെ കുടുംബത്തിലൊരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ്. 10 ലക്ഷം രൂപ കൊടുത്താല്‍ പ്രശ്നം തീരില്ല. പ്രതിഷേധം നടത്തിയില്ലായിരുന്നുവെങ്കില്‍ മന്ത്രിയോ ഉദ്യോഗസ്ഥരോ വരുമായിരുന്നോ? തിരിച്ചടിക്കാന്‍ കോണ്‍ഗ്രസിന് ശക്തിയുണ്ടെന്നും  അദ്ദേഹം അവകാശപ്പെട്ടു.

VD Satheesan against police on Kothamangalam protest incident

MORE IN BREAKING NEWS
SHOW MORE