കുപ്രസിദ്ധ ഭീകരന്‍ ഷെയ്ഖ് ജമീല്‍ ഉര്‍ റഹ്മാന്‍ മരിച്ച നിലയില്‍

ഇന്ത്യ തേടുന്ന പാക് ഭീകരന്‍ ഷെയ്ഖ് ജമീല്‍ ഉര്‍ റഹ്മാനെ പാക്കിസ്ഥാനിലെ അബോട്ടാബാദില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ജമ്മു കശ്മീരിലെ പുല്‍വാമ സ്വദേശിയാണ്. യുണൈറ്റഡ് ജിഹാദ് കൗണ്‍സിലിന്‍റെ സെക്രട്ടറി ജനറലാണ്. 2022 ഒക്ടോബറില്‍ ഇന്ത്യ ഷെയ്ഖ് ജമീല്‍ ഉര്‍ റഹ്മാനെ ഭീകരനായി പ്രഖ്യാപിച്ചു. ജമ്മു കശ്മീരിലെ വിവിധ ഭീകരാക്രമണക്കേസുകളില്‍ പ്രധാനപ്രതിയാണ്. പാക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുവെന്നാണ് ഇന്ത്യന്‍ നിലപാട്. ഇന്നലെയാണ് ലഷ്കറെ തയിബയുടെ ഇന്‍റലിജന്‍സ് വിഭാഗം മേധാവി അസം ചീമ ഹൃദയാഘാതത്തെ തുടര്‍ന്ന് പാക്കിസ്ഥാനിലെ ഫൈസലാബാദില്‍ മരിച്ചത്

Terrorist Jameel-Ur-Rehman Found Dead