കേന്ദ്രത്തില്‍ നിന്ന് 4,000 കോടി കിട്ടി; സംസ്ഥാനത്ത് ശമ്പളവും പെന്‍ഷനും മുടങ്ങില്ല

കേന്ദ്രവിഹിതം കിട്ടിയതിനാല്‍ സംസ്ഥാനത്ത് ശമ്പളവും പെന്‍ഷനും മുടങ്ങില്ല. കേന്ദ്രത്തില്‍ നിന്ന് ഇന്നലെ 4,000 കോടിയോളം ലഭിച്ചു. നികുതി വിഹിതമായ 2,736 കോടിക്ക് പുറമെ ഐ.ജി.എസ്.ടി വിഹിതവും കിട്ടി. അടിയന്തര ചെലവുകള്‍ നടത്താമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍.

നികുതിവിഹിതമായി 28 സംസ്ഥാനങ്ങൾക്കായി 1,42,122 കോടി രൂപയാണ് അനുവദിച്ചത്. ഏറ്റവും ഉയർന്ന നികുതിവിഹിതം ലഭിച്ചത് ഉത്തർപ്രദേശിനാണ്. 25495 കോടിയാണ് ഉത്തർപ്രദേശിന് അനുവദിച്ചത്.

Union Government allocated Rs 4000 crore as tax share to Kerala