ഇടപെട്ട് മുഖ്യമന്ത്രി; സിദ്ധാർഥിന്റെ മരണം അന്വേഷിക്കാന്‍ പ്രത്യേകസംഘം രൂപീകരിക്കും

sidharth-death
SHARE

പൂക്കോട് വെറ്ററനറി കോളേജ് വിദ്യാർത്ഥി സിദ്ധാർഥിന്റെ മരണം അന്വേഷിക്കാന്‍ പ്രത്യേകസംഘം രൂപീകരിക്കാന്‍ ഡി.ജി.പിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം. പ്രതികള്‍ക്കെതിരെ കര്‍ശന നടപടിക്കും നിര്‍ദേശം. പ്രതികളെ സംരക്ഷിക്കാന്‍ സി.പി.എം ശ്രമിക്കുന്നുവെന്ന ആരോപണം  ഉയര്‍ന്നിരുന്നു . 

സിദ്ധാർഥന്‍റെ മരണത്തിൽ പ്രധാന പ്രതികളിലൊരാളായ അഖിൽ പിടിയിലായിട്ടുണ്ട്. ഹോസ്റ്റലിൽ ആൾക്കൂട്ട വിചാരണയും മർദനവും നടന്നെന്ന് കൽപ്പറ്റ ഡിവൈഎസ്പി വ്യക്തമാക്കി. മറ്റ് 11 പ്രതികൾക്കായുള്ള അന്വേഷണം തുടരുകയാണ്. പ്രധാന പ്രതികളിൽ ഒരാളായ പിഎച്ച്ഡി വിദ്യാർത്ഥി അഖിലിനെ സ്വദേശമായ പാലക്കാട്  നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.  

കോളേജ് യൂണിയൻ പ്രസിഡന്റും എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികളുമടക്കമുള്ള 11 പേർ ഒളിവിലാണ്. ഇവർക്കായി മറ്റുജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. ലുക്ക് ഔട്ട് സർക്കുലർ ഇറക്കാനും പോലീസ് നടപടി തുടങ്ങി. സംഭവത്തിനുപിന്നാലെതന്നെ പങ്കുള്ള എസ്എഫ്ഐ ഭാരവാഹികളെ സംഘടനയിൽനിന്ന് പുറത്താക്കിയിരുന്നു എന്നാണ് സംസ്ഥാന് സെക്രട്ടറി പിഎം ആർഷയുടെ വിശദീകരണം. സംഭവം മൂടിവയ്ക്കാനും പ്രതികളെ സഹായിക്കാനും കോളേജും പോലീസും ഒതുക്കളിച്ചു എന്നാണ് പ്രതിപക്ഷം സംഘടനകളുടെ ആരോപണം.  എംഎസ്എഫ് കോളേജിലേക്ക് പ്രതിഷേധം മാർച്ച് നടത്തി. 

A special team will be formed to investigate Siddharth's death

MORE IN BREAKING NEWS
SHOW MORE