കൂറുമാറ്റ ഭീഷണി മുഴക്കി എംഎല്‍എമാര്‍; സമാജ്​വാദി പാര്‍ട്ടിക്ക് തിരിച്ചടി

HIGHLIGHTS
  • മനോജ് പാണ്​ഡെ ചീഫ് വിപ്പ് സ്ഥാനം രാജിവച്ചു
  • 10 എംഎല്‍എമാര്‍ കൂറുമാറുമെന്ന് ബിജെപി
  • 8 പേര്‍ അഖിലേഷ് യാദവ് വിളിച്ച യോഗത്തില്‍ പങ്കെടുത്തിരുന്നില്ല
Akhilesh
SHARE

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ യുപിയില്‍ സമാജ്‍വാദി പാര്‍ട്ടിക്ക് തിരിച്ചടി. എംഎല്‍എമാരുടെ കൂറുമാറ്റ ഭീഷണിക്കിടെ പാര്‍ട്ടി എംഎല്‍എ മനോജ് പാണ്ഡ‍െ ചീഫ് വിപ്പ് സ്ഥാനം രാജിവച്ചു. സാമാജ്‍വാദി പാര്‍ട്ടിയുടെ പത്ത് എംഎല്‍എമാര്‍ കൂറുമാറുമെന്നാണ് ബിജെപി ക്യാംപ് പറയുന്നത്. എട്ട് പേര്‍ ഇന്നലെ അഖിലേഷ് യാദവ് വിളിച്ച യോഗത്തില്‍ നിന്ന് വിട്ടു നിന്നിരുന്നു. സമാജ്‍വാദി പാര്‍ട്ടിയുടെ മൂന്നാമത്തെ സ്ഥാനാര്‍ഥിക്ക് ജയിക്കാന്‍ നാല് വോട്ടിന്‍റെ കുറവുണ്ട്. ആര്‍എല്‍ഡി എംഎല്‍എമാര്‍ ബിജെപിയുടെ എട്ടാമത് സ്ഥാനാര്‍ഥി സഞ്ജയ് സേഥിയെ പിന്തുണക്കും. കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ കഴിഞ്ഞ ദിവസം തന്നെ ഹോട്ടലിലേയ്ക്ക് മാറ്റിയിരുന്നു. കര്‍ണാടക ജെഡിഎസ് കുപേന്ദ്ര സ്വാമിയെ സ്ഥാനാര്‍ഥിയാക്കിയതാണ് മല്‍സരത്തിന് ഇടയാക്കിയത്. ഹിമാചല്‍പ്രദേശില്‍ കോണ്‍ഗ്രസില്‍ നിന്ന് ക്രോസ് വോട്ടിങ് കണക്കുകൂട്ടി കോണ്‍ഗ്രസിന്‍റെ മുന്‍ നേതാവ് ഹര്‍ഷ് മഹാജനെ ബിജെപി സ്ഥാനാര്‍ഥിയാക്കി. ഇതോടെ കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിങ്‍വിയുടെ രാജ്യസഭാ പ്രവേശം പ്രതിസന്ധിയിലായി.

Chief whip resigns ahead of rajyasabha elections in UP; SP in crisis

MORE IN BREAKING NEWS
SHOW MORE