വന്യജീവി ആക്രമണം തടയാന്‍ നിയമം പരിഷ്കരിക്കണം; സഭയില്‍ വനംമന്ത്രിയുടെ പ്രമേയം

വന്യജീവി ആക്രമണങ്ങള്‍ തടയാന്‍ നിലവിലുള്ള നിയമം പരിഷ്കരിക്കണമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നതിനുള്ള പ്രമേയം എ.കെ.ശശീന്ദ്രന്‍ നിയമസഭയില്‍ അവതരിപ്പിച്ചു. ഉപദ്രവകാരികളായ വന്യജീവികളെ ഉന്‍മൂലനം ചെയ്യാന്‍ നടപടിവേണം, കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നും അടക്കമുള്ള ആവശ്യങ്ങള്‍ പ്രമേയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിഡിയോ റിപ്പോര്‍ട്ട് കാണാം.