അരിക്കൊമ്പൻ അപ്പർ കോതയാർ വനമേഖലയില്‍; സിഗ്നൽ തടസമില്ലാതെ കിട്ടുന്നു

അരിക്കൊമ്പൻ അപ്പർ കോതയാർ വനമേഖലയിൽ തുടരുന്നതായി സംസ്ഥാന വനം വകുപ്പ് അറിയിച്ചു. റേഡിയോ കോളർ സിഗ്നൽ തടസമില്ലാതെ കിട്ടുന്നുണ്ട്. തമിഴ്നാട്ടിലെ ജനവാസമേഖലയിൽ നിന്ന്  നാലു കിലോമീറ്റർ അകലെയാണ് ആന ഇപ്പോഴുള്ളത്. സംസ്ഥാന അതിർത്തിയിൽ നിന്ന് 15 കിലോമീറ്ററും കേരളത്തിലെ ജനവാസ മേഖലയിൽ നിന്ന് 22 കിലോമീറ്ററും അകലെയാണ് അരിക്കൊമ്പൻ ഉള്ളത്. നെയ്യാർ വന്യജീവിസങ്കേതമാണ് അപ്പർ കോതയാറിന് അനുബന്ധമായുള്ള കേരളത്തിലെ വനമേഖല.

Arikomban in Upper Kothayar forest area