സ്ഫോടക വസ്തുക്കള്‍ മാറ്റുമ്പോള്‍ അപകടം; പടക്കപ്പുര അനധികൃതം

tripunithara-blast-reason-1202
SHARE

തൃപ്പൂണിത്തുറയിൽ പുതിയകാവ് ചൂരക്കാട്ടെ പടക്കപ്പുരയിലെ സ്ഫോടനത്തില്‍ ‌പടക്കശാല ജീവനക്കാരന്‍ വിഷ്ണു മരിച്ചു. 12 പേർക്ക് പരുക്കേറ്റു. അഞ്ചുപേരെ കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ബാക്കിയുള്ളവര്‍ തൃപ്പുണിത്തുറ താലൂക്ക് ആശുപത്രിയില്‍ ഉള്‍പ്പടെ ചികില്‍സയിലാണ്.

ഉല്‍സവത്തിന് വെടിക്കോപ്പുകള്‍ ശേഖരിക്കുന്നതിനായി  ജനവാസേകന്ദ്രത്തിലെ വീടാണ് ഗോഡൗണാക്കി മാറ്റിയത്. അവിടേക്ക് എത്തിച്ച വെടിക്കോപ്പുകള്‍ ഇറക്കുന്നതിനിടെയായിരുന്നു പൊട്ടിത്തെറി. ഈ വീടും സ്ഫോടകവസ്തുക്കളെത്തിച്ച വാഹനവും പൂര്‍ണമായും തകര്‍ന്നു.  കനത്തചൂടില്‍ വെടിക്കോപ്പുകള്‍ പൊട്ടിത്തെറിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടനത്തിന്റെ അവശിഷ്ടങ്ങ്ള്‍ അരക്കിലോമീറ്ററോളം ദൂരത്തേക്ക് തെറിച്ചുവീഴുകയും ചെയ്തു. 

വാഹനത്തിലുണ്ടായിരുന്ന വിഷ്ണുവിനും ഒപ്പമുണ്ടായിരുന്നയാള്‍ക്കുമാണ് സ്ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റത്. ഇരുവരെയും തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെത്തിച്ചു. പക്ഷെ വിഷ്ണുവിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ഗുരുതരമായി പൊള്ളലേറ്റ മൂന്നുപേരെ കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Fireworks worker Vishnu died in the blast

MORE IN BREAKING NEWS
SHOW MORE