സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്നത് എന്തിന്?; സര്‍ക്കാരിനെതിരെ ഡോ.വന്ദനയുടെ പിതാവ്

ഡോ. വന്ദന ദാസ്, മോഹന്‍ദാസ്

ഡോ. വന്ദന ദാസിന്റെ കൊലപാതക കേസിൽ സിബിഐ അന്വേഷണത്തിനെതിരെ സർക്കാർ ഇടപെടൽ ഉണ്ടായെന്ന പരാതിയുമായി കുടുംബം. മകൾക്ക് നാലരമണിക്കൂർ ചികിത്സ കിട്ടിയില്ല. ഇതെല്ലാം മറച്ചുവെച്ച് റിപ്പോർട്ട് നൽകിയ പൊലീസിനെ സംരക്ഷിക്കാനാണോ സർക്കാർ നോക്കുന്നതെന്നും പിതാവ് മോഹൻദാസ് ചോദിച്ചു.

ഡോ.വന്ദന ദാസിന്റെ മരണത്തിന് പിന്നാലെ ആശ്വസിപ്പിക്കാൻ വീട്ടിലെത്തിയ മന്ത്രിമാരോ പൊട്ടിക്കരഞ്ഞ സർക്കാർ പ്രതിനിധികളോ പിന്നീട് തിരിഞ്ഞു പോലും നോക്കിയിട്ടില്ലെന്നാണ് വന്ദന ദാസിന്റെ അച്ഛൻ മോഹൻദാസിന്റെ ആരോപണം.മകൾ നിലവിളിച്ചു കരഞ്ഞപ്പോൾ ആരും തിരിഞ്ഞു നോക്കിയില്ല.. ഒരു കോട്ടൺ കൊണ്ടുപോലും പ്രാഥമിക ചികിത്സ നൽകിയില്ല..  ഒരു ഗ്ലാസ് വെള്ളം കൊടുത്തില്ല.

കേസ് അന്വേഷണം സിബിഐക്ക് പോയാൽ സത്യം പുറത്തുവരും എന്നതിനാൽ സർക്കാർ കോടതിയിൽ അതിശക്തമായി കുടുംബത്തിനെതിരെ നിന്നു. ഒരു മെഡിക്കൽ ബില്ല് കൊണ്ടുവരുന്നതിന് വേണ്ടി ഐഎംഎയും മകളെ രക്തസാക്ഷിയാക്കുന്നതിൽ കൂട്ടുനിന്നു. പൊലീസിന്റെയും ആരോഗ്യവകുപ്പിന്റെയും ഗുരുതര വീഴ്ചകൾ പുറത്തുകൊണ്ടുവരാനാണ് കുടുംബത്തിന്റെ നീക്കം. അന്വേഷണം വേണ്ടെന്ന ഹൈക്കോടതിവിധിയിൽ അപ്പീൽ നൽകും.

Dr Vandanas death father against government