പരീക്ഷകളില്‍ ക്രമക്കേട് കാണിച്ചാല്‍ 10 വര്‍ഷം വരെ തടവും ഒരുകോടി വരെ പിഴയും

exam-bill-lok-sabha-05
ലോക്സഭ(ഇടത്, ചിത്രം: PTI)
SHARE

മല്‍സരപ്പരീക്ഷകളില്‍ ക്രമക്കേടു കാണിക്കുന്നവര്‍ക്ക് 10 വര്‍ഷംവരെ ജയില്‍ ശിക്ഷയും ഒരു കോടി രൂപവരെ പിഴയും നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന ബില്‍ ലോക്സഭ പാസാക്കി. പ്രതിപക്ഷ ഭേദഗതി നിര്‍ദേശങ്ങള്‍ തള്ളി ശബ്ദവോട്ടോടെയാണ് ബില്‍ പാസാക്കിയത്. ആള്‍മാറാട്ടം, ഉത്തരക്കടലാസ് തിരിമറി, രേഖകളിലെ തിരിമറി, റാങ്ക് ലിസ്റ്റ് അട്ടിമറി, ചോദ്യപ്പേപ്പര്‍ ചോര്‍ച്ച എന്നിവ ജയില്‍ ശിക്ഷ നല്‍കാവുന്ന കുറ്റകൃത്യങ്ങളായിരിക്കും. നിയമമായാല്‍ ഭാരതീയ ന്യായസംഹിതയിലും ഉള്‍പ്പെടുത്തും. മല്‍സരപ്പരീക്ഷകളിലെ സുരക്ഷാചട്ടങ്ങളുടെ ലംഘനം, സീറ്റിങ് അറേഞ്ച്മെന്‍റിലെ ക്രമക്കേട്, കേന്ദ്രസര്‍ക്കാര്‍ നിഷ്കര്‍ഷിക്കുന്ന ചട്ടങ്ങളുടെ ലംഘനം എന്നിവയും കുറ്റങ്ങളായി നിര്‍വചിക്കുന്നു. 

Lok Sabha on cleared a bill aimed at curbing paper leaks and malpractices in recruitment examinations and entrance tests

MORE IN BREAKING NEWS
SHOW MORE