‘എല്ലാവര്‍ക്കും നീതി ലഭിക്കണമെങ്കില്‍ കൃത്യമായ കണക്കുകള്‍ വേണം’; ജാതി സെന്‍സസിനായി രാഹുല്‍

ജാതി സെന്‍സസിനായി വീണ്ടും  രാഹുല്‍. രാജ്യത്തെ വലിയ വിഭാഗമായ ഒബിസിക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന് പൂര്‍ണിയയിലെ റാലിയില്‍ രാഹുല്‍ പറഞ്ഞു. എല്ലാവര്‍ക്കും നീതി ലഭിക്കണമെങ്കില്‍ കൃത്യമായ കണക്കുകള്‍ വേണം. ജാതി സെന്‍സസ് മാത്രമാണ് ഇതിന് പരിഹാരമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 

പൂര്‍ണിയയിലെ കോണ്‍ഗ്രസ് മഹാറാലിയില്‍ നിതീഷ് കുമാറിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. ചെറിയ സമ്മര്‍ദമുണ്ടാകുമ്പോഴേക്കും കാലുമാറുന്നയാളാണ് നിതീഷ് കുമാറെന്ന് രാഹുല്‍ പറഞ്ഞു. ആര്‍.ജെ.ഡി, സി.പി.എം, സി.പി.ഐ സംസ്ഥാന നേതാക്കൾ റാലിയില്‍ പങ്കെടുക്കുന്നുണ്ട്. മൂടൽമഞ്ഞ് കാരണം വിമാനം റദ്ദാക്കിയതിനാല്‍ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് എത്താനായില്ല.

Rahul Gandhi on caste survey