പാര്‍ക്കിങിനെ ചൊല്ലി തര്‍ക്കം; സൈനികന് മര്‍ദനമേറ്റു; 3 പേര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം പാറശാലയിൽ പാർക്കിങിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ സൈനികനും സഹോദരനും മര്‍ദനമേറ്റു. പരുക്കേറ്റ സൈനികന്‍ സിനുവിനെയും സഹോദരനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാരിയെല്ല് പൊട്ടി ഗുരുതരാവസ്ഥയിലായ സിജുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇരുവരെയും മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. സംഭവത്തില്‍ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

Clash over parking, soldier attacked in Trivandrum