ജമ്മുകശ്മീരിലും ഡല്‍ഹിയിലും ഭൂചലനം; പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍ – പാക്ക് അതിര്‍ത്തി

ജമ്മുകശ്മീരിലും  ഡല്‍ഹിയിലും നേരിയ  ഭൂചലനം . അഫ്ഗാനിസ്ഥാന്‍ – പാക്കിസ്ഥാന്‍ അതിര്‍ത്തിയാണ് പ്രഭവകേന്ദ്രം. ജമ്മുകശ്മീരിലെ പൂഞ്ചിലാണ് ഭൂചലമുണ്ടായത്  .അഫ്ഗാനിസ്ഥാനില്‍  6.1 തീവ്രത അനുഭവപ്പെട്ട ഭൂചലനത്തിന്‍റെ പ്രകമ്പനമാണ് ജമ്മുകശ്മീരിലും ഡല്‍ഹിയിലും അനുഭവപ്പെട്ടത്. അഞ്ചിന് മുകളിലുള്ള ഭൂചലനമായതിനാല്‍ അഫ്ഗാനിസ്ഥാനില്‍ നാശനഷ്ടങ്ങളോ ആള്‍നാശമോ ഉണ്ടായിട്ടുണ്ടോ എന്ന് വ്യക്തമായിട്ടില്ല. ലഹോറിലും ഇസ്ലാമാബാദിലും ചലനം അനുഭവപ്പെട്ടതായി പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു 

Tremors in Delhi-NCR after 6.1 magnitude earthquake in Afghanistan