സംസ്ഥാന ബജറ്റ് ഫെബ്രുവരി അഞ്ചിന്

HIGHLIGHTS
  • ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ സമ്മേളനത്തിന് തുടക്കം
  • ഫെബ്രുവരി 2 ന് ബജറ്റ് അവതരിപ്പിക്കാനായിരുന്നു നേരത്തെ നിശ്ചയിച്ചത്
  • വെള്ളിയാഴ്ച ബജറ്റ് അവതരണമെന്ന പതിവ് മാറും
kerala-assembly-8
SHARE

സംസ്ഥാന ബജറ്റ് അവതരണം ഫെബ്രുവരി അഞ്ചിന്. രണ്ടാം തീയതി നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ കേന്ദ്ര ബജറ്റ് ഒന്നാം തീയതിയായേക്കുമെന്ന സൂചനകളെ തുടര്‍ന്നാണ് മാറ്റം.  ഈ മാസം 25 ന് ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെയാകും നിയമസഭാ സമ്മേളനത്തിന്‍റെ തുടക്കം. 29 മുതൽ 31 വരെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ച നടക്കും. ഫെബ്രുവരി 1, 2 തീയതികളിൽ ബില്ലുകളും മറ്റും പരിഗണിക്കും. 

ബജറ്റ് കഴിഞ്ഞ് ഫെബ്രുവരി 6 മുതല്‍ 11 വരെയും 15 മുതൽ 25 വരെ നിയമസഭ ഉണ്ടായിരിക്കില്ല. ഫെബ്രുവരി26 ന് പുനരാരംഭിക്കുന്ന സമ്മേളനം സമ്പൂർണ ബജറ്റ്  പാസാക്കിയ ശേഷം മാർച്ച് 27ന് സമാപിക്കുന്ന വിധത്തിലാണ് ഇപ്പോഴുള്ള ഷെഡ്യൂള്‍.  ഫെബ്രുവരിയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രഖ്യാപനം വന്നാൽ സമ്മേളനം ഇടയ്ക്കു വച്ച് അവസാനിപ്പിക്കും. അങ്ങനെയായാൽ വോട്ട് ഓൺ അക്കൗണ്ട് പാസാക്കി സഭ പിരിയും.ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം സഭ ചേര്‍ന്ന് ബജറ്റ് പാസാക്കും.  വിഡിയോ റിപ്പോര്‍ട്ട് കാണാം.

Kerala state budget scheduled on Feb 5

MORE IN BREAKING NEWS
SHOW MORE