'ഇന്ത്യ'യെ ശക്തിപ്പെടുത്താന്‍ മുന്നിട്ടിറങ്ങി ഖര്‍ഗെ; സീറ്റ് വിഭജനമടക്കം ചര്‍ച്ച ചെയ്തു

ഫയല്‍ ചിത്രം

'ഇന്ത്യ' മുന്നണിയെ ശക്തിപെടുത്താൻ മുന്നിട്ടിറങ്ങി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. സീറ്റ് വിഭജനവും കണ്‍വീനര്‍, ട്രഷറര്‍, മുന്നണി വക്താവ് തുടങ്ങിയ കാര്യങ്ങളടക്കം നിതീഷ്കുമാറുമായും അഖിലേഷ് യാദവുമായും ഉദ്ധവ് താക്കറെയുമായും ചര്‍ച്ച ചെയ്തു. മുന്നണിക്ക്  ഓഫിസ് വേണമെന്ന് ഒരു വിഭാഗം നേതാക്കൾ ഖര്‍ഗെയോട് ആവശ്യപ്പെട്ടു. രണ്ടാഴ്ചയ്ക്കകം മുന്നണി യോഗം ചേർന്ന് ഇക്കാര്യങ്ങളിൽ അന്തിമ തീരുമാനം എടുക്കും.

അതിനിടെ ഈ മാസം 15ന് ഖർഗെയും സോണിയ ഗാന്ധിയും ശരദ് പവാറും ഉദ്ധവ് താക്കറെയുo കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച സീറ്റ് വിഭജനത്തിൽ അന്തിമ തീരുമാനം എടുക്കാൻ കോൺഗ്രസ് നിയോഗിച്ച സമിതി  സമാജ് വാദി പാർട്ടിയുമായി ചർച്ച നടത്തും. അന്നു തന്നെ കോൺഗ്രസ് പ്രഖ്യാപിച്ച മണ്ഡലം കോ–ഓർഡിനേറ്റർമാരുടെ യോഗവും ചേരും. മുന്നണിയിലെ  അവ്യക്തകൾ പരിഹരിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നില്ലെന്നും മുന്നണിയുടെ മെല്ലെ പോക്കിന് കാരണം കോൺഗ്രസ് ആണെന്നും ജെഡിയു നേരത്തെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.

Kharge meets Nitish, Akhilesh and Uddhav; discuss seat-sharing