നടി രശ്മികയു‌ടെ ഡീപ്‌ഫെയ്ക് വിഡിയോ; നാല് പ്രതികളെ തിരിച്ചറിഞ്ഞു

rashmika-mandanna-3
SHARE

നടി രശ്മിക മന്ദാനയ്‌ക്കെതിരായ ഡീപ്‌ഫെയ്ക് വിഡിയോ കേസ് അന്വേഷണത്തില്‍ നിര്‍ണായക പുരോഗതി. വിഡിയോ അപ്‌ലോഡ് ചെയ്ത നാലുപേരെ തിരിച്ചറിഞ്ഞതായി ഡല്‍ഹി പൊലീസ് അറിയിച്ചു. ഇവര്‍ കസ്റ്റഡിയിലുണ്ടെന്നാണ് സൂചന. ഫെയ്സ്ബുക്കിന്‍റെയും വാട്സാപ്പിന്‍റെയും ഇന്‍സ്റ്റഗ്രാമിന്‍റെയും മാതൃസ്ഥാപനമായ മെറ്റ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് വിഡിയോ അപ്‌ലോഡ് ചെയ്തവരെ കണ്ടെത്തിയത്.

വ്യാജ ഐഡികളില്‍നിന്നാണ് നാലുപേരും സമൂഹമാധ്യമങ്ങളില്‍ അക്കൗണ്ടെടുത്തത്. ഡീപ്‌ഫെയ്ക് വിഡിയോ അപ്‍ലോഡ് ചെയ്തവരാണ് ഇവരെന്നും നിര്‍മിച്ചവരെ കണ്ടെത്താനുണ്ടെന്നും പൊലീസ് സൂചിപ്പിച്ചു.

Rashmika Mandanna deepfake case: Delhi Police track down 4 suspects

MORE IN BREAKING NEWS
SHOW MORE