ആകെ 212 ചിത്രങ്ങള്‍: നഷ്ടം 300 കോടി; സൂപ്പര്‍ ഹിറ്റ് നാലെണ്ണം മാത്രം

HIGHLIGHTS
  • മലയാള സിനിമയുടെ 2023 ലെ ബിസിനസ് നഷ്ടം 300 കോടിയെന്ന് നിര്‍മാതാക്കള്‍
  • മുടക്കുമുതല്‍ തിരിച്ചുകിട്ടിയത് 20 ചിത്രങ്ങള്‍ക്ക് മാത്രമെന്നും പ്രൊഡ്യൂസേഴ്സ് അസോ.
2018-kannur-ramncham-rdx-2
SHARE

മലയാള സിനിമയുടെ 2023 ലെ ബിസിനസ് നഷ്ടം 300 കോടിയെന്ന് നിര്‍മാതാക്കള്‍. റിലീസായ 212 ചിത്രങ്ങളില്‍ തിയറ്ററില്‍ സൂപ്പര്‍ ഹിറ്റായത് നാലെണ്ണം മാത്രം. മുടക്കുമുതല്‍ തിരിച്ചുകിട്ടിയത് 20 ചിത്രങ്ങള്‍ക്ക് മാത്രമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. 2018, കണ്ണൂര്‍ സ്ക്വാഡ്, ആര്‍ഡിഎക്സ് , രോമാഞ്ചം എന്നീ ചിത്രങ്ങളാണ് സൂപ്പര്‍ ഹിറ്റായത്.. വിഡിയോ റിപ്പോര്‍ട്ട് കാണാം.

ഇരുപത് ചിത്രങ്ങൾ നഷ്ടം ഉണ്ടാക്കാതെ കഷ്ടിച്ച് കരകയറി എന്ന് നിർമാതാക്കൾ പറയുമ്പോഴും പന്ത്രണ്ടെണ്ണത്തിനെ ഈ ലിസ്റ്റിൽ നേട്ടം അവകാശപ്പെടാനുള്ളു. പ്രണയവിലാസം, മദനോൽസവം, പാച്ചുവും അത്ഭുത വിളക്കും, നെയ്മർ, മധുര മനോഹര മോഹം, ഗരുഡൻ,ഫാലിമി, കാതൽ എന്നിവയാണ് മുടക്കുമുതൽ തിരിച്ചുപിടിച്ച സിനിമകൾ. ഈ കണക്കുപ്രകാരം റിലീസ് ചെയ്ത 212 ചിത്രങ്ങളിൽ ഇരുന്നൂറും ബോക്സോഫീസിൽ തകർന്നടിഞ്ഞു.

കഴിഞ്ഞ വർഷം അവസാനം റിലീസ് ചെയ്ത മാളികപ്പുറം ഈ വർഷമാദ്യം തിയറ്ററുകളിൽ നേട്ടമുണ്ടാക്കിയ ചിത്രമാണ്. സിനിമ നിർമാണം നഷ്ടക്കച്ചവടമാകുമ്പോൾ കൂടുതലും അടിതെറ്റിയത് പുതിയ നിർമാതാക്കളാണ്. മോഹൻലാൽ ചിത്രമായ നേര് ഉൾപ്പെടെ എട്ട് ചിത്രങ്ങൾ കൂടി വർഷാവസാനം തിയറ്ററുകളിൽ എത്തും. 

In 2023, Malayalam movies suffered combined loss of Rs 300 crore: report

MORE IN BREAKING NEWS
SHOW MORE