കോണ്‍ഗ്രസ് പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം; പലയിടത്തും ജലപീരങ്കി

congress-march-04
SHARE

പൊലീസ്, ഡിവൈഎഫ്ഐ മര്‍ദനങ്ങള്‍ക്കെതിരായ കോണ്‍ഗ്രസിന്റെ സംസ്ഥാനവ്യാപക പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചുകളില്‍ വ്യാപക സംഘര്‍ഷം. മാർച്ചുകള്‍ സ്റ്റേഷനുകൾക്ക് സമീപം പൊലീസ് തടഞ്ഞു കൊച്ചിയില്‍ പൊലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡുകള്‍ മറിച്ചിടാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ പൊലീസുകാര്‍ക്കുനേരെ കമ്പുകള്‍ വലിച്ചെറിഞ്ഞു. 

മലപ്പുറം വണ്ടൂരില്‍ പ്രവര്‍ത്തകരും പൊലീസുമായി ഉന്തും തള്ളുമുണ്ടായി. പാലക്കാട്ട്  ടൗൺ നോർത്ത് പൊലീസ് സ്‌റ്റേഷനിലേക്കുള്ള മാര്‍ച്ചില്‍ നേരിയ സംഘര്‍ഷമുണ്ടായി. കണ്ണൂര്‍ വളപട്ടണത്ത് പ്രവര്‍ത്തകര്‍ ബാരിക്കേഡിനു മുകളില്‍ കയറി പ്രതിഷേധിച്ചു. വൈക്കത്തെ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിട്ടു. ആലപ്പുഴയില്‍ നോര്‍ത്ത്, സൗത്ത് പൊലീസ് സ്റ്റേഷനുകളിലേക്കായിരുന്നു മാര്‍ച്ച്. വയനാട്ടിലും പൊലീസും പ്രവര്‍ത്തകരുമായി ഉന്തുംതള്ളുമുണ്ടായി. 

ആലപ്പുഴ സൗത്ത്, നോർത്ത്  പൊലീസ് സ്റ്റേഷനുകളിലേക്ക് ബ്ലോക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. സൗത്ത് പൊലീസ് സ്റ്റേഷനു സമീപം ബാരിക്കേഡ് മറിച്ചിടാൻ പ്രവർത്തകർ ശ്രമിച്ചു. അമ്പലപ്പുഴ സ്റ്റേഷനിലേക്ക് നടന്ന മാർച്ചിൽ പോലീസുമായി ഉന്തും തള്ളും നടന്നു. സ്റ്റേഷന് സമീപം വെച്ച് ബാരിക്കേഡ് ഉപയോഗിച്ച്  മാർച്ച് തടഞ്ഞു. ബാരിക്കേഡ് മറിച്ചിടാനും പ്രവർത്തകർ ത്രമം നടത്തി. ഏറെ നേരം പോലീസുമായി സംഘർഷം നടന്നു.

കോട്ടയം ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി. ചിങ്ങവനം പൊലീസ് സ്റ്റേഷന് മുന്നിലെ പ്രതിഷേധം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും ഏറ്റുമാനൂർ സ്റ്റേഷനു മുന്നിലെ പ്രതിഷേധം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷും ഉദ്ഘാടനം ചെയ്തു. വൈക്കം പൊലീസ് സ്റ്റേഷനു മുന്നിലേക്ക് നടത്തിയ മാർച്ചിൽ പ്രവർത്തകർ ബാരിക്കേഡ് മറിച്ചിട്ടു 

മലപ്പുറം വണ്ടൂരിൽ കോൺഗ്രസ് പൊലീസ് സ്റ്റേഷൻ മാർച്ചിനിടെ നേരിയ സംഘർഷം. പ്രവർത്തകർ പൊലീസുമായി ഉന്തും തള്ളും ഉണ്ടായി. പ്രതിഷേധവുമായെത്തിയ പ്രവർത്തകരെ പൊലീസ് സ്റ്റേഷനു സമീപം തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്

വയനാട്ടിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലേക്ക് മാർച്ച് നടത്തി കോൺഗ്രസ്. കൽപ്പറ്റ പൊലീസ് സ്റ്റേഷനിലേക്കുള്ള മാർച്ച് വയനാട് ഡി.സി.സി. പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ, മീനങ്ങാടി സ്റ്റേഷനുകളിലേക്ക് നടത്തിയ മാർച്ചിൽ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. ജില്ലയിലെ 17 ഇടങ്ങളിൽ മാർച്ച് നടത്താനാണ് കോൺഗ്രസ് തീരുമാനം.

Congress police station march turns violent

MORE IN BREAKING NEWS
SHOW MORE