ദേശീയതലത്തില്‍ സര്‍ക്കാരിനേക്കാള്‍ മികച്ചതോ പ്രതിപക്ഷം? മനോരമന്യൂസ്–വിഎംആര്‍ സര്‍വേ ഫലം

Pre-Poll-2023-Rahulmamatha
SHARE

ലോക്സഭാതിരഞ്ഞെടുപ്പ് തൊട്ടരികില്‍ നില്‍ക്കുമ്പോഴും നിലപാടുകളില്‍ വ്യക്തത വരുത്താന്‍ പാടുപെടുന്ന പ്രതിപക്ഷസഖ്യത്തിന് കേരളത്തില്‍ വലിയ പിന്തുണ. മനോരമന്യൂസ്–വിഎംആര്‍ മൂഡ് ഓഫ് ദ് സ്റ്റേറ്റ് സര്‍വേയില്‍ പങ്കെടുത്ത പകുതിയിലേറെപ്പേര്‍ ദേശീയതലത്തില്‍ പ്രതിപക്ഷത്തിന്റെ പ്രകടനത്തില്‍ തൃപ്തരാണ്. 21.01 ശതമാനം പേര്‍ പ്രതിപക്ഷത്തിന്റെ പ്രകടനം വളരെ മികച്ചതെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ മികച്ചതെന്ന് 33.95 ശതമാനം നിലപാടെടുത്തു. അതായത് 54.96 ശതമാനം പേര്‍ പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനത്തില്‍ സംത‍ൃപ്തരാണ്. പ്രതിപക്ഷം വളരെ മോശം എന്ന് ചിന്തിക്കുന്നവര്‍ കേരളത്തില്‍ കുറവാണെന്ന് സര്‍വേ വ്യക്തമാക്കുന്നു. പങ്കെടുത്ത 4.04 ശതമാനം പേര്‍ മാത്രമാണ് ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. പ്രതിപക്ഷം മോശമെന്ന് പറഞ്ഞത് 15.79 ശതമാനം മാത്രം. 25.21 ശതമാനം പേര്‍ ശരാശരി മാര്‍ക്ക് നല്‍കി.

മണ്ഡലം തിരിച്ചുനോക്കിയാല്‍ ചാലക്കുടിയിലാണ് ദേശീയ പ്രതിപക്ഷത്തിന് ഏറ്റവും കൂടുതല്‍ പിന്തുണയുള്ളത്. 50.07 ശതമാനം പേര്‍ ഏറ്റവും മികച്ചതെന്നും 24.7 ശതമാനം മികച്ചതെന്നും അഭിപ്രായപ്പെട്ടു. ആലത്തൂര്‍ (38.6/32.87) മലപ്പുറം (36.1/45.45), കോഴിക്കോട് (40.5/35.72), വയനാട് (41.87/36.93), വടകര (38.39/34.42) മണ്ഡലങ്ങളും പ്രതിപക്ഷത്തിന് നല്ല മാര്‍ക്ക് നല്‍കുന്നു. തിരുവനന്തപുരത്ത് 50.15 ശതമാനം പേര്‍ പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനത്തില്‍ തൃപ്തരാണ്.

Op-02-Central-Oppo

പ്രതിപക്ഷത്തിന്റെ പ്രക‍ടനം തീരെ മോശം എന്ന് അഭിപ്രായമുള്ളവര്‍ കൂടുതല്‍ ഇടുക്കി മണ്ഡലത്തിലാണ്. 12.03 ശതമാനം. മോശമെന്ന് അഭിപ്രായമുള്ളവര്‍ കൂടുതല്‍ പത്തനംതിട്ടയിലാണ് 30.17 ശതമാനം. പാലക്കാട് (27.71), മാവേലിക്കര (26.47), ആലപ്പുഴ (25.16), കൊല്ലം (21.54), കണ്ണൂര്‍ (21.54) മണ്ഡലങ്ങളിലും പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനത്തില്‍ തൃപ്തി കുറഞ്ഞവരുണ്ട്. ശരാശരി പ്രകടനം എന്ന് വിലയിരുത്തിയവര്‍ കൂടുതലുള്ളത് തിരുവനന്തപുരത്താണ് 39.43 ശതമാനം.

Opposition alliance (UPA, INDIA blocks) gets combined approval of a whopping 55 percent in Kerala, says Manorama News-VMR Mood of the State Survey.

MORE IN Navakerala Manas
SHOW MORE