ശശി തരൂരിനെ മടുത്തോ? തിരുവനന്തപുരത്തിന്റെ മനസിലെന്ത്? മനോരമന്യൂസ് സര്‍വേ ഫലം

Pre-Poll-2023-Shashi-taroor
SHARE

മൂന്നുവട്ടം എംപിയായിട്ടും തിരുവനന്തപുരത്ത് ശശി തരൂരിന്റെ ജനപ്രീതിക്ക് ഇടിവില്ല. മനോരമന്യൂസ്–വി.എം.ആര്‍ മൂഡ് ഓഫ് ദ് സ്റ്റേറ്റ് സര്‍വേയില്‍ പങ്കെടുത്ത 52 ശതമാനം പേരും എംപി എന്ന നിലയില്‍ ശശി തരൂരിന്റെ പ്രകടനത്തില്‍ തൃപ്തരാണ്. തരൂരിന്റേത് വളരെ മികച്ച പ്രകടനമെന്ന് 9 ശതമാനം പേരും മികച്ചതെന്ന് 42.29 ശതമാനവും അഭിപ്രായപ്പെട്ടു. ശരാശരി പ്രകടനം എന്ന് വിലയിരുത്തിയത് 39.71 ശതമാനം പേര്‍. തീര്‍ത്തും മോശമെന്ന് അഭിപ്രായമുള്ളവര്‍ 2.29 ശതമാനം മാത്രം. 6.71 ശതമാനം പേര്‍ തരൂരിന്റെ പ്രകടനത്തില്‍ തൃപ്തരല്ല. 2024 ലോക്സഭാതിരഞ്ഞെടുപ്പിലും തരൂര്‍ അല്ലാതെ മറ്റൊരു പേര് തിരുവനന്തപുരത്ത് പറഞ്ഞുകേള്‍ക്കാത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസിന് പ്രതീക്ഷ പകരുന്നതാണ് ഈ പ്രതികരണങ്ങള്‍.

MP-PER-Sashi-Tharoor-845-440

കോണ്‍ഗ്രസും സിപിഐയും തമ്മില്‍ കാലങ്ങളായി നേരിട്ടുള്ള ഏറ്റുമുട്ടല്‍ നടക്കുന്ന തിരുവനന്തപുരം മണ്ഡലം 2009 മുതല്‍ ശശി തരൂരിന്റെ കോട്ടയാണ്. കന്നിയങ്കത്തില്‍ 99,998 വോട്ടിന് ജയിച്ച തരൂര്‍ 2014ലെ കടുത്ത ത്രികോണമല്‍സരത്തില്‍ വിറച്ചെങ്കിലും 15,470 വോട്ടിന് മണ്ഡലം നിലനിര്‍ത്തി. 2019ല്‍ വീണ്ടും വന്‍ ഭൂരിപക്ഷത്തിന് തിരുവനന്തപുരത്തുകാര്‍ തരൂരിനെ ലോക്സഭയിലേക്കയച്ചു. 99,989 വോട്ടിന് ബിജെപിയിലെ കുമ്മനം രാജശേഖരനെയാണ് തരൂര്‍ തോല്‍പിച്ചത്. സിപിഐയിലെ സി.ദിവാകരന്‍ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2014 മുതല്‍ തിരുവനന്തപുരത്ത് ബിജെപിയാണ് രണ്ടാംസ്ഥാനത്ത്.

2019-Vote-Share-Trivandrum-845-440

ലോക്സഭയിലെ പ്രകടനം

പതിനേഴാം ലോക്സഭയിലെ പതിമൂന്നാം സമ്മേളനം വരെ ശശി തരൂര്‍ 115 ചര്‍ച്ചകളില്‍ പങ്കെടുത്തു. 259 ചോദ്യങ്ങളുന്നയിച്ചു. 19 സ്പെഷല്‍ മെന്‍ഷനുകള്‍ നടത്തി. 39 സര്‍ക്കാര്‍ ബില്ലുകളില്‍ ഇടപെട്ടു. 10 സ്വകാര്യബില്ലുകള്‍ അവതരിപ്പിച്ചു. രാസ, വളം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനാണ്. വിദേശകാര്യ കണ്‍സള്‍ട്ടേറ്റിവ് കമ്മിറ്റി, ലോക്സഭ ജനറല്‍ പര്‍പ്പസ് കമ്മിറ്റി, ടെലികോം–ഐടി സ്റ്റാന്‍ഡിങ് കമ്മിറ്റി എന്നിവയില്‍ അംഗമാണ്. 2019 മുതല്‍ 2022 വരെ ടെലികോം–ഐടി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായിരുന്നു അറുപത്തേഴുകാരനായ തരൂര്‍.

Shashi Tharoor stays on top in Thiruvananthapuram, says Manorama News-VMR Mood of the State Survey

MORE IN BREAKING NEWS
SHOW MORE