കാസര്‍കോട് എംപിയെക്കുറിച്ച് വോട്ടര്‍മാരുടെ അഭിപ്രായമെന്ത്? മനോരമന്യൂസ് സര്‍വേ ഫലം

Pre-Poll-2023-rajmohan-Unnithan
SHARE

ഉണ്ണിത്താന്‍ മോശമല്ല! ചുരുക്കിപ്പറഞ്ഞാല്‍ ഇതാണ് കാസര്‍കോട്ടുകാരുടെ വിലയിരുത്തല്‍. മനോരമന്യൂസ്–വി.എം.ആര്‍ മൂഡ് ഓഫ് ദ് സ്റ്റേറ്റ് സര്‍വേയില്‍ പങ്കെടുത്ത 50.13 ശതമാനം പേരും അഭിപ്രായപ്പെട്ടത് എംപിയുടെ പ്രകടനത്തില്‍ ത‍ൃപ്തരാണെന്നാണ്. എംപിയെന്ന നിലയില്‍ രാജ്മോഹന്‍ ഉണ്ണിത്താന്റെ പ്രകടനം വളരെ നല്ലതാണെന്ന് 8.75 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. നല്ലതെന്ന് വിലയിരുത്തിയത് 41.38 ശതമാനം പേര്‍. ശരാശരി മാര്‍ക്ക് നല്‍കിയത് 23.5 ശതമാനം. എംപിയുടെ പ്രകടനം മോശമെന്ന് സര്‍വേയില്‍ പങ്കെടുത്ത 24 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. വളരെ മോശമെന്ന് അഭിപ്രായപ്പെട്ടത് 2.38 ശതമാനം മാത്രം. ലോക്സഭാതിരഞ്ഞെടുപ്പിന് അഞ്ചുമാസം മാത്രം ശേഷിക്കുമ്പോഴാണ് സര്‍വേ നടന്നത്.

MP-PER-Rajmohan-Unnithan-845-440

ദീര്‍ഘകാലം സിപിഎമ്മിന്റെ കയ്യിലായിരുന്ന കാസര്‍കോട് ലോക്സഭാ സീറ്റ് 2019ലാണ് രാജ്മോഹന്‍ ഉണ്ണിത്താനിലൂടെ കോണ്‍ഗ്രസ് പിടിച്ചത്. 40,438 വോട്ടിന്റെ ഭൂരിപക്ഷത്തിന് ഉണ്ണിത്താന്‍ സിപിഎമ്മിലെ കെ.പി.സതീശ് ചന്ദ്രനെ തോല്‍പ്പിച്ചു. ബിജെപിയിലെ രവീശ തന്ത്രി കുന്താര്‍ മൂന്നാംസ്ഥാനത്തെത്തി.

2019-Vote-Share-Kasaragod-845-440

ലോക്സഭയിലെ പ്രകടനം

പതിനേഴാം ലോക്സഭയിലെ പതിമൂന്നാം സമ്മേളനം വരെ രാജ്മോഹന്‍ ഉണ്ണിത്താന്‍ 38 ചര്‍ച്ചകളില്‍ പങ്കെടുത്തു. 192 ചോദ്യങ്ങളുന്നയിച്ചു. 24 സ്പെഷല്‍ മെന്‍ഷനുകള്‍ നടത്തി. ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലും റെയില്‍വേ കണ്‍സള്‍ട്ടേറ്റിവ് കമ്മിറ്റിയിലും അംഗമായും പ്രവര്‍ത്തിച്ചുവരികയാണ് എഴുപതുകാരനായ രാജ്മോഹന്‍.

As an MP, Rajmohan Unnithan still popular in Kasaragod, says Manorama News-VMR Mood of the State Survey

MORE IN BREAKING NEWS
SHOW MORE