‘ഒരു മകളെപ്പോലെയാണ് കണ്ടത്’; മാപ്പുപറഞ്ഞു, വിശദീകരിച്ച് സുരേഷ് ഗോപി

HIGHLIGHTS
  • ഒരു മകളെപ്പോലെയാണ് കണ്ടതെന്ന് സുരേഷ് ഗോപി
  • ഒരു അച്ഛനെപ്പോലെ മാപ്പു പറയുന്നു
  • പലതവണ ഫോണില്‍ വിളിച്ച് മാപ്പ് പറയാന്‍ ശ്രമിച്ചു
suresh-gopi-5
SHARE

കോഴിക്കോട് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ മാപ്പുപറഞ്ഞ് സുരേഷ് ഗോപി. ഒരു മകളെപ്പോലെയാണ് കണ്ടതെന്നും ഒരു അച്ഛനെപ്പോലെ മാപ്പു പറയുന്നുവെന്നും സുരേഷ് ഗോപി മനോരമ ന്യൂസിനോട് പറഞ്ഞു. പലതവണ ഫോണില്‍ വിളിച്ച് മാപ്പ് പറയാന്‍ ശ്രമിച്ചെന്നും സുരേഷ് ഗോപി പറഞ്ഞു.  വഴി മുടക്കി നിന്നപ്പോള്‍ വശത്തേക്ക് മാറ്റിപ്പോവാന്‍ ശ്രമിച്ചതെന്നും വിശദീകരണം. ഇങ്ങനെയെങ്കില്‍ ഇനി മാധ്യമങ്ങളുടെ മുന്നിലെത്തില്ലെന്നും സുരേഷ് ഗോപി.

അതേസമയം, സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയെന്ന പരാതിയുമായി മാധ്യമപ്രവര്‍ത്തക നിയമനടപടിക്ക്.  മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടെ അനുവാദമില്ലാതെ മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ കൈവെച്ച സംഭവത്തിലാണ് സുരേഷ് ഗോപിക്കെതിരെ പരാതി നല്‍കാന്‍ ഒരുങ്ങുന്നത്. കൈ തട്ടി മാറ്റിയെങ്കിലും സുരേഷ് ഗോപി വീണ്ടും കൈ തോളില്‍ വെയ്ക്കുകയായിരുന്നു. സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ നിന്ന് വ്യാപക വിമര്‍ശനവും ഉയരുന്നുണ്ട്. സുരേഷ് ഗോപി മാപ്പുപറയണമെന്നാണ് ആവശ്യം. പത്രപ്രവര്‍ത്തക യൂണിയനും സുരേഷ് ഗോപിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്.

Ready to apologise to woman journalist like a father: Suresh Gopi 

 വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ. 

MORE IN BREAKING NEWS
SHOW MORE