ചിട്ടിയുടെ തിരിച്ചടവ് കുടിശികയാക്കി ഇടപാടുകാര്‍; കെഎസ്എഫ്ഇക്ക് കിട്ടാനുള്ളത് 1289 കോടി

ചിട്ടി തിരിച്ചടവ് കുടിശികയായ വകയില്‍ കെഎസ്എഫ്ഇയ്ക്ക് പിരിഞ്ഞു കിട്ടാനുള്ളത് 1289 കോടി രൂപ. തിരിച്ചടവ് മുടക്കിയവര്‍ കോടതി വ്യവഹാരവുമായി നടക്കുന്നതാണ് കെഎസ്എഫ്ഇയുടെ ബാധ്യത വര്‍ധിപ്പിക്കുന്നത്. അതേസമയം കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ട് 968 കോടിരൂപ ലാഭം നേടാനും സ്ഥാപനത്തിന് കഴിഞ്ഞു.

സര്‍ക്കാര്‍ സ്ഥാപനമെന്ന നിലയില്‍ കെഎസ്എഫ്ഇയില്‍ നിക്ഷേപം നടത്തുന്നവരും ഇടപാടുകള്‍ നടത്തുന്നവരും ഏറെയാണ്. കുടിശിക വരുത്തുന്നവരില്‍ മിക്കവരും കോടതിയും കേസുകളുമായി തിരിച്ചടവും നടപടികളും വൈകിപ്പിക്കുകയാണെന്ന് വിവരാവകാശരേഖ വ്യക്തമാക്കുന്നു.

അതേസമയം കഴി‍ഞ്ഞ അഞ്ചുവര്‍ഷവും തുര്‍ച്ചയായി ലാഭം നേടാന്‍ കെഎസ്എഫ്ഇക്ക് കഴി‍ഞ്ഞു. 2016-17 ല്‍ 150 കോടിയും, 2017-18 ല്‍ 256 കോടിയും, 2018-19 ല്‍ 122 കോടിയും 2019-20 ല്‍ 105 കോടിയുമാണ് ലാഭം. 2020-21 കാലയളവിലാണ് കുറഞ്ഞ ലാഭം രേഖപ്പെടുത്തിയത്. 80 കോടി രൂപ. 2021-22 ല്‍ 254 കോടി ലാഭം നേടാനും കെഎസ്എഫ്ഇക്ക് കഴിഞ്ഞു. കഴിഞ്ഞ അ‍ഞ്ചുവര്‍ഷംകൊണ്ട് ലാഭവിഹിതമായി 165 കോടി രൂപ കെഎസ്എഫ്ഇ സര്‍ക്കാരിലേക്ക് അടച്ചിട്ടുണ്ട്.

KSFE to collect 1289 cr from defaulters

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ