കരിപ്പൂരില്‍ ഉന്നത ഉദ്യോഗസ്ഥരുടെ പിന്തുണയോടെ സ്വര്‍ണക്കടത്ത്; കടത്തിയത് 60 തവണ

karipur-smuggling
SHARE

കരിപ്പൂർ വിമാനത്താവളം വഴി ഉന്നത ഉദ്യോഗസ്ഥരുടെ സഹായത്തോടെ വൻതോതിൽ സ്വർണ്ണക്കടത്ത്. സിഐഎസ്എഫ് അസി. കമാൻഡന്റും കസ്റ്റംസ് ഓഫീസറും കരാർ ജീവനക്കാരും കണ്ണികളായ സ്വർണ്ണക്കടത്ത് റാക്കറ്റിനെതിരെ പൊലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

സിഐഎസ്എഫ് അസിസ്റ്റൻ്റ് കമാൻഡൻ്റ് നവീനും കസ്റ്റം ഓഫീസർമാരും ലഗേജ് വിഭാഗത്തിലെ കരാർജീവനക്കാരൻ ഷറഫലിയും അടങ്ങുന്ന ഇദ്യോഗസ്ഥ സംഘത്തെ പ്രതികളാക്കിയാണ് പൊലീസ് കേസെടുത്തത്. ഈ സംഘം കരിപ്പൂർ വഴി 60 പ്രാവശ്യം സ്വർണം കടത്തിയതിന് പൊലീസിന് തെളിവ് ലഭിച്ചു. സിഐഎസ്എഫ് അസി. കമൻഡാൻ്റ് നവീനാണ് സ്വർണ്ണക്കടത്ത് ഏകോപിപ്പിച്ചത്. നവീനിനൊപ്പം ചേർന്ന്  പ്രവർത്തിച്ച കസ്റ്റംസ് ഓഫീസറെക്കുറിച്ചുള്ള വിവരവും പൊലീസ് ശേഖരിച്ചു കഴിഞ്ഞു. 

കള്ളക്കടത്ത് സ്വർണം ഏറ്റുവാങ്ങാൻ എത്തിയപ്പോർ  ഈ മാസം 5 ന് വിമാനത്താവളത്തിൽ നിന്ന്  പിടിയിലായ കൊണ്ടോട്ടി സ്വദേശി ഫൈസലിൻ്റെ ഫോണിൽ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി ഷെഡ്യൂൾ കണ്ടെത്തിയിരുന്നു. വിമാനത്താവളത്തിലെ ലഗേജ് ജീവനക്കാരൻ ഷറഫലിയാണ് ഫൈസലിനെ സഹായിക്കുന്നതെന്നും വ്യക്തമായി. കൂടുതൽ അന്വേഷണത്തിലാണ് നവീൻകുമാറിന്റേയും കസ്റ്റംസ് ഉദ്യോഗസ്ഥരുടേയും പങ്ക് വ്യക്തമാകുന്ന തെളിവുകൾ പുറത്തു വന്നത്. കോഴിക്കോട് കൊടുവള്ളി സ്വദേശി റഫീഖിന് വേണ്ടിയാണ് സംഘം സ്വർണം കടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. റഫീഖുമായി ഉദ്യോഗസ്ഥർ നടത്തിയ ഒട്ടേറെ ഇടപാടുകൾക്കും തെളിവ് ലഭിച്ചു. മലപ്പുറം ജില്ല പൊലീസ് മേധാവി എസ്. സുജിത് ദാസിന്റെ നേതൃത്വത്തിൽ  അന്വേഷണം തുടരുകയാണ്. 

Karipur airport gold Smuggling

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ 

MORE IN BREAKING NEWS
SHOW MORE