അപകട മരണങ്ങൾക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരം; തുക പത്തിരട്ടിയാക്കി റയിൽവേ

അപകടങ്ങളിൽ മരണമടയുന്നവരുടെ ആശ്രിതർക്കും പരുക്കേൽക്കുന്നവർക്കുമുള്ള നഷ്ടപരിഹാരം പത്തിരട്ടി വർധിപ്പിച്ചു ഇന്ത്യൻ റയിൽവേ. മരണങ്ങൾക്കുള്ള നഷ്ടപരിഹാരം അൻപതിനായിരം രൂപയിൽ നിന്ന് അഞ്ചുലക്ഷം രൂപയാക്കി. എന്നാൽ ആളില്ലാത്ത ലെവൽക്രോസുകളിലെ അപകടങ്ങൾക്ക് ഒരുതരത്തിലുമുള്ള നഷ്ടപരിഹാരം നൽകില്ലെന്നും റെയിൽവേ ബോർഡ് ഉത്തരവിൽ വ്യക്തമാക്കുന്നു. 

പത്തു വർഷത്തിടെ ആദ്യമായാണ് റയിൽവേ നഷ്ടപരിഹാര തുക പുതുക്കിയിരിക്കുന്നത്. ഗുരുതര പരുക്കിന് രണ്ടര ലക്ഷം രൂപയുമാണ് പുതുക്കിയ നഷ്ടപരിഹാരതുക. സാധാരണ പരുക്കിന് അൻപതിനായിരമാണ് ഇനി ലഭിക്കുക. ലെവൽക്രോസിലെ അപകടങ്ങളിൽ ജീവൻ നഷ്ടമായാൽ 5 ലക്ഷം രൂപയും ഗുരുതര പരുക്കേറ്റാൽ രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കും.

അപകടമുണ്ടായി ഒരു മാസത്തിനു ശേഷവും ചികിത്സയിൽ തുടരുന്നവർക്ക് പിന്നീടുള്ള ഓരോ 10 ദിവസത്തിന്റെയും ഒടുവിൽ പ്രതിദിനം 3000 രൂപ വീതം നൽകും. ഗുരുതര പരുക്കേറ്റവർക്ക് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തശേഷം പ്രതിദിനം 1500 രൂപ വീതം ഓരോ 10 ദിവസത്തിനുമൊടുവിൽ നൽകും. ഭീകരാക്രമണം, അക്രമങ്ങൾ, കവർച്ച എന്നിവക്കിടയിൽ കൊല്ലപ്പെട്ടാൽ ഒന്നര ലക്ഷം രൂപ ലഭിക്കും. തിങ്കളാഴ്ച മുതൽ  പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നു.

Indian Railways announces 10X increase in compensation for train accident victims