മോദി പരാമര്‍ശം; ശിക്ഷ സ്റ്റേ ചെയ്യണമെന്ന രാഹുലിന്റെ ഹര്‍ജിയില്‍ ഇന്ന് വാദം

rahul-gandhi-supreme-court-
SHARE

മോദി പരാമര്‍ശത്തില്‍ ശിക്ഷിച്ചത് സ്റ്റേ ചെയ്യണമെന്ന രാഹുല്‍ഗാന്ധിയുടെ ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന്  വാദം കേള്‍ക്കും.  രാഹുലിന്‍റെ ആവശ്യം  ഗുജറാത്ത് ഹൈക്കോടതി തള്ളിയതോടെയാണ്  സുപ്രീംകോടതിയെ സമീപിച്ചത്.  രാഹുലിന് ധാര്‍ഷ്ട്യമാണെന്നും മാപ്പ് പറയാന്‍ പോലും തയാറായിട്ടില്ലെന്നും കേസില്‍ പരാതിക്കാരനായ പൂര്‍ണേഷ് മോദി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ തന്‍റെ പാര്‍ലമെന്‍റ് അംഗത്വം റദ്ദാക്കുന്ന തരത്തില്‍ ശിക്ഷിക്കപ്പെട്ടത് നിയമപരമല്ലെന്ന വാദമാണ് രാഹുല്‍ സുപ്രീംകോടതിയില്‍ ഉയര്‍ത്തുന്നത്. താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും അതിനാല്‍ തന്നെ മാപ്പ് പറയേണ്ടതില്ലെന്നുമാണ് രാഹുലിന്‍റെ വാദം

In ‘Modi surname’ defamation case, Rahul Gandhi’s plea to be heard by Supreme Court today

MORE IN BREAKING NEWS
SHOW MORE