ഏഷ്യന്‍ അത്‌ലറ്റിക്സ്: ട്രിപ്പിള്‍ ജംപില്‍ അബ്ദുല്ല അബൂബക്കറിന് സ്വര്‍ണം

ഏഷ്യന്‍ അത്‌ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ ട്രിപ്പിള്‍ ജംപില്‍ മലയാളി താരം അബ്ദുല്ല അബൂബക്കറിന് സ്വര്‍ണം. 16.92 മീറ്റര്‍ കണ്ടെത്തിയാണ് അബൂബക്കര്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. രണ്ടാം ദിനം ഇന്ത്യയുടെ സ്വര്‍ണനേട്ടം മൂന്നായി.  1500 മീറ്ററില്‍ അജയ് കുമാറും വനിത വിഭാഗം  100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ജ്യോതി യരാജിയും സ്വര്‍ണം നേടി. വനിതകളുടെ 400 മീറ്ററില്‍  ഇന്ത്യയുടെ ഐശ്വര്യ മിശ്രയും ഡെക്കാത്തലനില്‍ തേജസ്വിന്‍ ശങ്കറും വെങ്കലമെഡല്‍ സ്വന്തമാക്കി.

Abdullah Abubakar won Gold Medal in asian athletics championship triple jump