ബാലസോര്‍ ട്രെയിന്‍ അപകടം: തെളിവ് നശിപ്പിച്ചതിന് 3 റയില്‍വേ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

ബാലസോര്‍ ട്രെയിന്‍ അപകടത്തില്‍ മൂന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. ബാലാസോർ സീനിയർ സെക്ഷൻ എൻജിനിയർ അരുൺ കുമാർ മഹന്ത, സോഹോ സീനിയർ സെക്‌ഷൻ ഓഫിസർ മുഹമ്മദ് ആമിർ ഖാൻ, സ്റ്റേഷനിലെ ടെക്നീഷ്യൻ പപ്പു കുമാർ എന്നിവരെയാണ് സിബിഐ അറസ്റ്റു ചെയ്തത്. തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് സിബിഐ ഇവരെ അറസ്റ്റ് ചെയ്തതെന്നാണ് സൂചന. 

ജൂൺ രണ്ടിനാണ് ഹൗറയിൽനിന്നു ചെന്നൈയിലേക്കു പോയിരുന്ന കോറമാണ്ഡൽ എക്സ്പ്രസ് നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിൽ ഇടിച്ചു മറിഞ്ഞത്. ഇതിന്റെ കോച്ചുകൾ മറിഞ്ഞ് അടുത്ത ലൈനിലൂടെ പോയിരുന്ന യശ്വന്ത്പുർ–ഹൗറ എക്സ്പ്രസിലും ഇടിച്ച് അതിന്റെ കോച്ചുകളും പാളം തെറ്റി.മെയിൻ ട്രാക്കിലൂടെ പോകേണ്ടിയിരുന്ന കോറമാണ്ഡൽ എക്സ്പ്രസ് ലൂപ് ലൈനിലേക്കു തെറ്റിക്കയറി നിർത്തിയിട്ട ഗുഡ്സ് ട്രെയിനിന്റെ പിന്നിൽ ഇടിച്ചു മറിഞ്ഞത് സ്റ്റേഷനിലെ വടക്കു ഭാഗത്തുള്ള സിഗ്നലിലും അടുത്തുള്ള ലെവൽ ക്രോസിങ് 94ലും നടന്ന അറ്റകുറ്റപ്പണി ശരിയായ രീതിയിൽ ചെയ്യാഞ്ഞതിനാലാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

Odisha Train Accident, CBI Arrested Three Railway Officials