ആളൂരില്‍ മിന്നല്‍ ചുഴലി; മരങ്ങള്‍ കടപുഴകി; തൃക്കൂരില്‍ ഭൂചലനം

ഇരിങ്ങാലക്കുട ആളൂരിലുണ്ടായ മിന്നല്‍ച്ചുഴലിയില്‍ കനത്ത നാശം. ഒട്ടേറെ മരങ്ങള്‍ കടപുഴകി. വൈദ്യുതി ലൈനുകള്‍ പൊട്ടിവീണു. തൃശൂര്‍ തൃക്കൂരില്‍ നേരിയ ഭൂചലനം. ഭൂചലനത്തിനൊപ്പം വലിയ മുഴക്കവും കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. ഭൂചലനത്തില്‍ ആശങ്ക വേണ്ടെന്ന് സ്ഥലം സന്ദര്‍ശിച്ച ജില്ല കലക്ടര്‍ അറിയിച്ചു. 

കാസര്‍കോട് തൃക്കണ്ണാട് കടല്‍ക്ഷോഭത്തില്‍ രണ്ട് വീടുകള്‍ തകര്‍ന്നു. അഞ്ച് കുടുംബങ്ങളെ ഒഴിപ്പിച്ചു. തീരത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം, പൊന്നാനിയില്‍ കടല്‍ഭിത്തി നിര്‍മിക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഡപ്യൂട്ടി കലക്ടറെ തടഞ്ഞു. കണ്ണൂര്‍ താളികാവില്‍ റോഡ് ഇടിഞ്ഞു താഴ്ന്നു. കോര്‍പറേഷന്‍ രണ്ടരമാസം മുന്‍പ് നിര്‍മിച്ച റോഡാണ് ഇടിഞ്ഞത്. ആലപ്പുഴ പുളിങ്കുന്നില്‍ വെള്ളം കയറിയതിനാല്‍ സബ് റജിസ്ട്രാസ് ഓഫിസ് പൂട്ടി ഉദ്യോഗസ്ഥര്‍ മടങ്ങിയതോടെ വിവിധ ആവശ്യങ്ങള്‍ക്കായെത്തിയവര്‍ വലഞ്ഞു. പത്തനംതിട്ടയിലും മഴക്കെടുതി രൂക്ഷം. നിരണത്ത് പുതുക്കിപ്പണിതിരുന്ന സി.എസ്.ഐ പള്ളി തകര്‍ന്നു. പമ്പയാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് ഉയര്‍ന്നതോടെ അപ്പര്‍ കുട്ടനാട്ടിലെ വിവിധ വീടുകളിലും വെള്ളം കയറി.

Sudden storm in Irinjalakkuda, Thrissur