വില്ലേജ് ഓഫിസുകളില്‍ റവന്യു ഉദ്യോഗസ്ഥരുടെ മിന്നല്‍ പരിശോധന

vigilance-raid-3
SHARE

സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളില്‍ റവന്യൂ ഉദ്യോഗസ്ഥരുടെ വ്യാപക മിന്നല്‍ പരിശോധന. ഫയലുകളില്‍ വരുത്തിയ കാലതാമസം ഉള്‍പ്പടെ പരിശോധനക്ക് വിധേയമാക്കി. പാലക്കയം  വില്ലേജ് ഓഫീസിലെ കൈക്കൂലിക്കേസില്‍ വകുപ്പുതല അന്വേഷണത്തിന് റവന്യൂവകുപ്പ് ഉത്തരവിട്ടു. പാലക്കയം വില്ലേജ് അസിസ്റ്റന്‍ഡ് ഒരു കോടി രൂപ കൈക്കൂലിയുമായി പിടിക്കപ്പെട്ടതോടെയാണ് സംസ്ഥാന വ്യാപകമായുള്ള പരിശോധന. 77 വില്ലേജ് ഓഫീസുകളിലാണ് റവന്യൂവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. വില്ലേജ് ഓഫീസുകളില്‍ പൊതുജനങ്ങള്‍ക്ക് നല്‍കേണ്ട സേവനങ്ങള്‍ക്ക് വീഴ്ച വരുത്തുണ്ടോ എന്നാണ്  പരിശോധിച്ചത്. വില്ലേജ് ഓഫീസുകളിലെ ജീവനക്കാരില്‍ നിന്ന് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.

തരംമാറ്റത്തിനുള്‍പ്പടെ വില്ലേജ് ഓഫീസുകളിലേക്ക് കൈമാറിയ ഫയലുകളും പരിശോധിച്ചു.  റിപ്പോര്‍ട്ടുകള്‍ മുകള്‍തട്ടില്ലേക്ക് അയക്കാനുള്ള കാലതാമസവും അതിനുള്ള കാരണങ്ങള്‍ക്ക് വില്ലേജ് ഓഫീസര്‍മാരോട് റിപ്പോര്‍ട്ട് തേടി. അതിനിടെ കൈക്കൂലിക്കേസില്‍ റവന്യൂ വകുപ്പ്  ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ കാരണമായ പാലക്കയം കേസില്‍ വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചു  . ജോയിന്‍റ് സെക്രട്ടറി ജെ ബിജുവിന്‍റെ നേതൃത്വത്തിലാണ് അന്വേഷിക്കുക. റവന്യൂവകുപ്പുമായി ബന്ധപ്പെട്ട എല്ലാ ഓഫീസുകളിലും  പൊലീസിന്‍റെ ഫോണ്‍ നമ്പര്‍ കൂടാതെ  റവന്യൂ വിജിലന്‍സ് വിഭാഗത്തിന്‍റെ ഫോണ്‍ നമ്പര്‍ കൂടി പ്രദര്‍ശിപ്പിക്കും

Revenue dept conducts surprise raids in village offices

MORE IN BREAKING NEWS
SHOW MORE