തീ പിടിച്ച കെട്ടിടത്തിന് എന്‍.ഒ.സി ഇല്ല; ഫയര്‍ഫോഴ്സ് മേധാവി

തുമ്പയില്‍ തീപിടിച്ച മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ സംഭരണശാലയ്ക്ക് എന്‍.ഒ.സി ഇല്ലെന്ന് ഫയര്‍ ഫോഴ്സ് മേധാവി ബി.സന്ധ്യ. തീപിടിത്തം തടയാനുള്ള സംവിധാനങ്ങളും കെട്ടിടത്തില്‍ ഉണ്ടായിരുന്നില്ല. ഷട്ടര്‍ ഓപണ്‍ ചെയ്ത് കെട്ടിടത്തിനുള്ളില്‍ കടക്കാനുള്ള ശ്രമത്തിലാണ് രഞ്ജിത്തിന് ജീവന്‍ നഷ്ടമായത്. തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഫൊറന്‍സിക് പരിശോധനാഫലം പുറത്ത് വന്നതിന് ശേഷം മാത്രമേ പറയാനാവൂവെന്നും അവര്‍ വ്യക്തമാക്കി. കെട്ടിടങ്ങള്‍ക്ക് ഫയര്‍ ഓഡിറ്റ് നല്‍കാറുണ്ടെന്നും നടപടിയെടുക്കേണ്ടത് മറ്റുവിഭാഗങ്ങളാണെന്നും ബി.സന്ധ്യ പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

Not found any fire extinguishers in building ; B sandhya on KMSCL fire