തീച്ചൂളയിൽവീണ അതിഥി തൊഴിലാളിയുടെ മൃതദേഹഭാഗങ്ങൾ കണ്ടെടുത്തു

fire-pit
SHARE

പെരുമ്പാവൂർ ഓടക്കാലിയിൽ തീക്കൂനയിൽ വീണ അതിഥി തൊഴിലാളിയുടെ മൃതദേഹ ഭാഗങ്ങൾ കണ്ടെടുത്തു. പശ്ചിമബംഗാൾ സ്വദേശിയായ നസീറിന്റെ മൃതദേഹഭാഗങ്ങളാണ് കണ്ടെടുത്തത്. ഇന്നലെ രാവിലെയാണ് നസീർ പ്ലൈവുഡ് ഫാക്ടറിയിലെ മാലിന്യ തീകൂനയിൽ വീണത്. 

പ്ലൈവുഡ് ഫാക്ടറിയിലെ തീകൂനയിൽ വീണ നസീറിനെ കണ്ടെത്താൻ ഇന്നലെ പൊലീസും അഗ്നിരക്ഷ സേനയും നടത്തിയ തിരച്ചിൽ ഫലം കണ്ടിരുന്നില്ല. ഇന്ന് രാവിലെ തിരച്ചിൽ പുനരാരംഭിച്ചപ്പോഴാണ് നസീറിന്റെ മൃതദേഹഭാഗങ്ങൾ കണ്ടെടുത്തത്. ജെസിബി ഉപയോഗിച്ച് പ്ലൈവുഡ് മാലിന്യം മാറ്റി നടത്തിയ പരിശോധനയാണ് ഫലം കണ്ടത്.

ഇന്നലെ രാവിലെ 7 മണിയോടെയാണ് പ്ലൈവുഡ് ഫാക്ടറിക്ക് സമീപത്തുള്ള തീ കൂനയിലേക്ക് നസീർ വീണത്. ഫാക്ടറിയുടെ പിന്നിൽ കൂട്ടിയിട്ടിരുന്ന മാലിന്യ കൂമ്പാരത്തിൽ നിന്നും പുക ഉയരുന്നത് കണ്ടാണ് നസീർ തീ കെടുത്താനായി ഇറങ്ങിയത്. തീ കെടുത്തുന്നതിനിടെ മാലിന്യ കൂമ്പാരം ഇടിഞ്ഞ് നസീർ തീയിലേക്ക് വീഴുകയായിരുന്നു. സഹജീവനക്കാർ വിവരമറിയിച്ചതോടെ പൊലീസും അഗ്നി രക്ഷ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ച എങ്കിലും കനത്ത തീയും പുകയും തടസ്സമായി. അഗ്നിരക്ഷ സേനയുടെ നാല് യൂണിറ്റ് തുടർച്ചയായി ശ്രമിച്ചിട്ടും തീ പൂർണമായും കെടുത്താനായിരുന്നില്ല. തുടർന്ന് വൈകിട്ട് നിർത്തിവച്ച രക്ഷാപ്രവർത്തനമാണ് ഇന്ന് രാവിലെ പുനരാരംഭിച്ചത്. അപകടത്തിൽ ഫാക്ടറിക്കെതിരെ നാട്ടുകാർ രംഗത്തെത്തിയിരുന്നു. നിയമങ്ങൾ പാലിക്കാതെയാണ് ഫാക്ടറി പ്രവർത്തിക്കുന്നത് എന്നായിരുന്നു നാട്ടുകാരുടെ ആരോപണം

man die who fell in fire pit in Perumbavoor

MORE IN BREAKING NEWS
SHOW MORE