പൊലീസ് പിടികൂടിയ ആള്‍ സ്റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ചു; മര്‍ദനമേറ്റെന്ന് നാട്ടുകാര്‍

അലക്ഷ്യമായി വാഹനമോടിച്ചതിന് തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവന്നയാൾ കുഴഞ്ഞു വീണ് മരിച്ചു. ഇരുമ്പനം സ്വദേശി മനോഹരൻ (53) ആണ് മരിച്ചത്. രാത്രി ഒൻപതു മണിയോടെ സ്റ്റേഷനിൽ കുഴഞ്ഞു വീണ മനോഹരനെ ഉടൻ താലൂക്ക് ആശുപത്രിയിലും, കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലുമെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. വാഹന പരിശോധനയ്ക്കായി കൈ കാണിച്ചിട്ടും നിർത്താതെ പോയതിനെ തുടർന്ന് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം. എന്നാല്‍ മനോഹരനെ പൊലീസ് പിന്തുടര്‍ന്ന് പിടിച്ച് മര്‍ദിച്ചുവെന്ന് ദൃക്സാക്ഷികളായ നാട്ടുകാര്‍ ആരോപിക്കുന്നു.

Man dies in police custody thripunithura hill palace station