ഇരകളുടെ വിവരങ്ങള്‍ കൈമാറണം; രാഹുലിന്റെ വസതിയില്‍ ഡല്‍ഹി പൊലീസ്

rahulhomecops-19
SHARE

രാജ്യത്തെ സ്ത്രീകള്‍ ലൈംഗിക ചൂഷണം നേരിടുന്നുവെന്ന രാഹുല്‍ഗാന്ധിയുടെ പരാമര്‍ശത്തില്‍ വിശദീകരണം തേടി ഡല്‍ഹി പൊലീസ്. ഇരകളുടെ വിവരങ്ങള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ട് കമ്മിഷണര്‍ സാഗര്‍ പ്രീത് ഹൂഡയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രാഹുലിന്റെ വസതിയിലെത്തി. ഭാരത് ജോഡോയാത്രയില്‍ ശ്രീനഗറിലെ പ്രസംഗത്തിനിടെയായിരുന്നു പരാമര്‍ശം. രാഹുലിന്റെ വസതിയിലേക്കെത്തിയ മുതര്‍ന്ന കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയെ പൊലീസ് തടഞ്ഞു. അതേസമയം, യു.കെ പരാമര്‍ശനത്തില്‍ രാജ്യത്തെ അപമാനിച്ചിട്ടില്ലെന്ന് പാര്‍ലമെന്ററി സമിതി യോഗത്തില്‍ രാഹുല്‍ വ്യക്തമാക്കി. വിദേശ ഇടപെടല്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ദേശവിരുദ്ധനെന്ന് മുദ്രകുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Delhi cops at Rahul Gandhi's house over Bharat Jodo speech

MORE IN BREAKING NEWS
SHOW MORE