'ആണ്‍കുട്ടികളെ പോലെ നടന്നാല്‍ തിരിച്ചറിയാന്‍ പാടാണ്'; ജയരാജനെ തുണച്ച് എം.വി.ഗോവിന്ദന്‍

പാന്റും ഷര്‍ട്ടുമിട്ട് പെണ്‍കുട്ടികള്‍ സമരത്തിനിറങ്ങരുതെന്ന പരാമര്‍ശത്തില്‍  ഇ.പി.ജയരാജന് പിന്തുണയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ആൺകുട്ടികളെപ്പോലെ പെൺകുട്ടികൾ നടന്നാൽ പ്രതിഷേധങ്ങളിൽ പൊലീസിന് തിരിച്ചറിയാൻ പ്രയാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇ.പി.യുടേത് തികച്ചും സ്ത്രീവിരുദ്ധ പരാമര്‍ശമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. ഇ.പിയുടെ പരാമര്‍ശത്തില്‍ ഒരു വനിതാസംഘടനയ്ക്കും പരാതിയില്ലേയെന്നും വി.ഡി.സതീശന്‍ ചോദിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

M V Govindan backs EP Jayarajan -gender neutral dresses