'കളകളുണ്ടെങ്കില്‍ പറിച്ചുകളയും'; ഫണ്ട് തിരിമറിയില്‍ സി.പി.എം

സിപിഎമ്മിൽ തെറ്റായ പ്രവണതകൾ അംഗീകരിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കളകളുണ്ടെങ്കിൽ പറിച്ചുകളയുമെന്ന് പി.കെ.ശശിക്കെതിരായ ഫണ്ട് തിരിമറിയെപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി. എന്നാല്‍ കളയെന്ന് ഉദേശിച്ചത് ശശിയെ ആണോ എന്ന ചോദ്യത്തിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി. 

സഹകരണ സ്ഥാപന നടത്തിപ്പിലും പാര്‍ട്ടി പരിപാടി സംഘടിപ്പിക്കാനുള്ള ഫണ്ട് സ്വരൂപിക്കുന്നതിലും പി.കെ.ശശി വ്യാപക തിരിമറി നടത്തിയെന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന് ലഭിച്ച പരാതി. പരാതിക്കാരില്‍ നിന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശന്‍ തെളിവുകളും ശേഖരിച്ചിരുന്നു.

MV Govindan on PK Sasi