ആശ്രമം കത്തിച്ച കേസിലെ തെളിവുകള്‍ കാണാനില്ല; ആദ്യസംഘത്തിന്റെ വീഴ്ച

സന്ദീപാനന്ദഗിരി

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ആദ്യം ശേഖരിച്ച ചില തെളിവുകൾ കാണാനില്ല. സി.സി.ടി.വി ദൃശ്യങ്ങളും ഫോൺ രേഖകളും ഉൾപ്പെടെയാണ് നഷ്ടമായിരിക്കുന്നത്. ആദ്യ അന്വേഷണ സംഘത്തിൻ്റെ വീഴ്ചയെന്ന് ആരോപിച്ച് നിലവിലെ സംഘം ക്രൈം ബ്രാഞ്ച് മേധാവിക്ക്   റിപ്പോ‍ർട്ട് നൽകി. ആശ്രമം തീവെപ്പ് കേസിലെ ആദ്യ ഘട്ട അന്വേഷണത്തിൽ അട്ടിമറി നടന്നുവെന്ന സൂചനയാണ് ക്രൈം ബ്രാഞ്ച് മുന്നോട്ട് വെക്കുന്നത്. മൂന്ന് പ്രധാന തെളിവുകളാണ് ഇപ്പോൾ കാണാതായിരിക്കുന്നത്.പ്രതികള്‍ സഞ്ചരിച്ച ബൈക്ക് വ്യക്തമായി കാണാവുന്ന സി.സി.ടി.വി  ദൃശ്യങ്ങൾ , രണ്ട് സ്വകാര്യ ടെലിഫോൺ കമ്പനികളുടെ ടവറിൽ നിന്നുള്ള ഫോണ്‍ വിളി വിശദാംശങ്ങള്‍, കൂടാതെ ചില സാക്ഷി മൊഴികളുടെ പകർപ്പുകൾ എന്നിവയാണ് കാണാതായത്. 

പൂ‍ജപ്പുര പൊലിസ് രജിസ്റ്റർ ചെയ്ത കേസ് ആദ്യം കൻോറമെൻ് അസിസ്റ്റൻറ് കമ്മീഷണറുടെ നേതൃത്വത്തിലെ സംഘമാണ് അന്വേഷിച്ചത്. ഇവരാണ് ഈ തെളിവുകൾ ശേഖരിച്ചത്.  ഇതിനു ശേഷം കേസ് ഫയൽ ക്രൈം ബ്രാഞ്ചിന് കൈമാറിയപ്പോഴാണ പ്രധാന തെളിവുകള്‍ നഷ്ടമായതെന്നാണ് കരുതുന്നത്. എന്നാൽ പിന്നീട് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘങ്ങൾ നാല് വർഷത്തോളം ഈ കാര്യം പുറത്ത് പറഞ്ഞില്ല.

എസ്.പി സദാനന്ദൻെറ നേതൃത്വത്തിൽ തുടരന്വേഷണം നടത്തിയ സംഘമാണ് ചോർച്ച കണ്ടെത്തി 3 ക്രൈം ബ്രാഞ്ച് എഡിജിപിയെ അറിയിച്ചത്. തെളിവുകൾ നഷ്ടമായത് നാല് വർഷത്തിലേറെ പഴക്കമുള്ള കേസിനെ ബാധിക്കുമെന്നും ആശങ്കയുണ്ട്. അതിനിടെ കേസിലെ മുഖ്യപ്രതികയിലൊരാളായ ശബരി എസ് നായർക്കായി അന്വേഷണം ക്രൈംബ്രാഞ്ച് ഊർജിതമാക്കി. ശബരിയെ കിട്ടുന്നതൊടെ കൂടുതൽ പ്രതികളുടെ കാര്യത്തിലും വ്യക്തതയാകുമെന്നാണ് പ്രതീക്ഷ.

Evidence missing in Sandeepananda Giri ashram attack case