കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് രാജിക്ക് അടൂര്‍?; മീറ്റ് ദ് പ്രസിൽ നിലപാട്

അടൂർ ഗോപാലകൃഷ്ണൻ കെ. ആർ നാരായണൻ ഫിലിം ഇസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം രാജിവച്ചേക്കും. ഇന്ന് തിരുവനന്തപുരത്തു മീറ്റ് ദ് പ്രസിൽ നിലപാട് അറിയിച്ചേക്കും. അടൂർ തുടരണമെന്നാണ് സർക്കാരിന്റെ അഭിപ്രായം. അനുനയിപ്പിക്കാൻ സർക്കാർ ശ്രമം നടത്തിവരികയാണ്. ഡയറക്ടർ ശങ്കർ മോഹന്റെ രാജിയിലേക്ക് നയിച്ച വിവാദങ്ങളിൽ അടൂർ അതൃപ്തനാണ്. കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാൻ എന്ന നിലയിൽ അദേഹത്തിന്റെ പ്രവർത്തന കാലാവധി മാർച്ച് 31 വരെയാണ്.

Adoor Gopalakrishnan may resign from KR Narayanan film institute