യാത്രക്കാരുടേതല്ലാത്ത കാരണത്താൽ യാത്ര മുടങ്ങിയാൽ ടിക്കറ്റ് നിരക്കിന്റെ 75% തിരികെ

flight-03
SHARE

വിമാനയാത്ര മുടങ്ങി പിന്നീട് താഴ്ന്ന ക്ലാസുകളിലെ ടിക്കറ്റില്‍ യാത്ര ചെയ്യേണ്ടിവരുന്നവര്‍ക്ക് ടിക്കറ്റ് തുകയുടെ 75 ശതമാനംവരെ യാത്രക്കാര്‍ക്ക് മടക്കി നല്‍കണം. ബോര്‍ഡിങ് നിഷേധിക്കുക, വിമാനം റദ്ദാകുക, വിമാനം വൈകുക തുടങ്ങി യാത്രക്കാരുടേതല്ലാത്ത കാരണങ്ങള്‍ മൂലം യാത്ര തടസപ്പെട്ടാല്‍ നഷ്ടപരിഹാരത്തിന് സിവില്‍ ഏവിയേഷന്‍ റിക്വയര്‍മെന്‍റ് ഡിജിസിഎ ഭേദഗതി ചെയ്തു. ആഭ്യന്തര സര്‍വീസില്‍ നികുതി അടക്കം ടിക്കറ്റ് തുകയുടെ 75 ശതമാനം മടക്കി നല്‍കണം. വിദേശ സര്‍വീസില്‍ മൂന്ന് വിഭാഗങ്ങളിലായാണ് നഷ്ടപരിഹാരത്തിന് അര്‍ഹത. 1,500 കിലോ മീറ്റര്‍വരെയുള്ള യാത്രകള്‍ക്ക് 30 ശതമാനം തുകയും 1,500 മുതല്‍ 3,500 കിലോ മീറ്റര്‍വരെയുള്ള യാത്രകള്‍ക്ക് 50 ശതമാനം തുകയും 3,500 കിലോമീറ്ററില്‍ കൂടുതലുള്ള യാത്രകള്‍ക്ക് 75 ശതമാനം തുകയും മടക്കി നല്‍കണം.

DGCA Amends Flight Ticket Refund Rules, Airlines to Pay 75 Percent of Cost on Downgrades

MORE IN BREAKING NEWS
SHOW MORE