മജ്‌ലിസിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു; വധശ്രമത്തിന് കേസ്

എറണാകുളം പറവൂരിൽ എഴുപതിലേറെ പേർക്ക് ഭക്ഷ്യവിഷബാധയേറ്റതിൽ ഹോട്ടല്‍ മജ്‌ലിസിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു ഭക്ഷ്യസുരക്ഷാ കമ്മിഷണറോട് ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി. ഹോട്ടലിലെ ചീഫ് കുക്ക് പൊലീസ് കസ്റ്റഡിയിലാണ്. ഉടമകള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ഇന്നലെ വൈകിട്ട് അല്‍ഫാം, കുഴിമന്തി, ഷവായ്  കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയവരുടെ എണ്ണം എഴുപത് പിന്നിട്ടു. 

ഹോട്ടലിലെത്തിയ ഭക്ഷ്യസുരക്ഷാവിഭാഗ ഉദ്യോഗസ്ഥര്‍ സാംപിളുകള്‍ ശേഖരിച്ചെങ്കിലും ഇന്നലെ വിതരണം ചെയ്ത ഭക്ഷണം കണ്ടെത്താനായില്ല. നിറങ്ങൾ ചേർത്തതിനും വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാകംചെയ്തതിനും ഹോട്ടലിനെതിരെ നേരത്തെ നടപടി സ്വീകരിച്ചിരുന്നു. വധശ്രമത്തിന് പുറമെ ഐപിസി 336, 273, കേരള പൊലീസ് ആക്ടിലെ 118e വകുപ്പുകളാണ് ഹോട്ടൽ ഉടമകൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ഭക്ഷ്യവിഷബാധ ഉണ്ടായതെങ്ങനെയെന്നു അറിയില്ലെനായിരുന്നു ഹോട്ടൽ മാനേജരുടെ മറുപടി. 

License of Paravur Majlis Hotel suspended