നയന സൂര്യന്റെ മരണം: പൊലീസിനെതിരെ മുന്‍ ഫൊറന്‍സിക് മേധാവി

യുവസംവിധായിക നയന സൂര്യന്റെ മരണം ആദ്യം അന്വേഷിച്ച പൊലീസിനെതിരെ ഗുരുതര ആരോപണവുമായി പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍ കെ.ശശികല. നയനയുടേത് കൊലപാതകം എന്നായിരുന്നു പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ആദ്യം പറഞ്ഞ സാധ്യത. ആത്മഹത്യയാണെന്ന ഒറ്റ നിഗമനം ചേര്‍ത്ത് പൊലീസിന് മൊഴി നല്‍കിയിട്ടില്ല. തന്റേതെന്ന പേരില്‍ പുറത്ത് വന്ന മൊഴിപകര്‍പ്പ് പൊലീസ് തന്റെ മുന്നില്‍ വച്ച് തയാറാക്കിയതല്ലെന്നും പുതിയ അന്വേഷണ സംഘത്തോട് പൂര്‍ണമായി സഹകരിക്കുമെന്നും ഫൊറന്‍സിക് വിഭാഗം മേധാവിയായിരുന്നു ശശികല പറഞ്ഞു. നയനയുടേത് ആത്മഹത്യയാണെന്ന് ശശികല മൊഴി നല്‍കിയതായി പൊലീസ് തയാറാക്കിയ മൊഴി പകര്‍പ്പ് കഴിഞ്ഞദിവസം പുറത്ത് വന്നിരുന്നു.

Nayana Suryan's death: Ex-Forensics chief against police