ഡൽഹിയിലും സമീപ സംസ്ഥാനങ്ങളിലും അതിശൈത്യം; കാന്‍പൂരില്‍ മരണം 98 ആയി

cold winter morning, in New Delhi

റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ഡൽഹിയിലും സമീപസംസ്ഥാനങ്ങളിലും അതിശൈത്യവും കനത്ത മൂടൽമഞ്ഞും തുടരുന്നു. അടുത്ത 48 മണിക്കൂർകൂടി മൂടൽമഞ്ഞിന് സാധ്യത. നാളെയോടെ ശീതതരംഗം തൽക്കാലത്തേക്കെങ്കിലും അവസാനിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. 

താപനില അൽപ്പം ഉയർന്നെങ്കിലും രാജ്യതലസ്ഥാനം ഇന്ന് ഉണർന്നെണീറ്റത് സീസണിലെ കനത്ത മൂടൽമഞ്ഞിലേക്ക്. രാവിലെ പത്തും മണിക്കും കാഴ്ചാപരിധി ഏതാനും മീറ്ററുകൾ മാത്രമായി. റോഡ്-റെയിൽ-വ്യോമ ഗതാഗതം താളംതെറ്റി. ഡൽഹി രാജ്യാന്തര വിമാനത്താവളത്തിനിന്ന് പുറപ്പെടേണ്ട 150 വിമാനങ്ങളും എത്തേണ്ട 32 വിമാനങ്ങളും വൈകി. അഞ്ച് വിമാനങ്ങൾ ജയ്പൂരിലേക്ക് വഴിതിരിച്ചുവിട്ടു. വടക്കേ ഇന്ത്യയിലാകെ  267 ട്രെയിനുകൾ റദ്ദാക്കിയെന്ന് റയിൽവേ അറിയിച്ചു. 170 ട്രെയിനുകൾ വൈകിയോടുന്നു. കഴിഞ്ഞ 10 വർഷത്തിനിടയിലെ രണ്ടാമത്തെ ഏറ്റവും കുറഞ്ഞതാപനിലയാണ് ഡൽഹിയിൽ ഇന്നലെ  രേഖപ്പെടുത്തിയ 1.9 ഡിഗ്രി സെൽഷ്യസ്. 

സഫ്ദർജങ്ങിൽ 3.8 രേഖപ്പെടുത്തിയതാണ് ഡൽഹിയിലെ ഇന്നത്തെ കുറഞ്ഞ താപനില. അഞ്ചുദിവസമായി തുടരുന്ന  ശൈത്യതരംഗം നാളെയോടെ അവസാനിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. ഡൽഹിയിൽ എല്ലാ സ്വകാര്യ സ്‌കൂളുകളും അടുത്ത ഞായറാഴ്ച വരെ അടച്ചിടാൻ നിർദേശം നൽകിയിട്ടുണ്ട്

Tremendous cold in North India including Delhi